Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'കൊല്ലാന്‍ ഞങ്ങള്‍ തയാറായാല്‍ ആര്‍എസ്എസില്‍ ആരും ബാക്കിയാവില്ല'; പ്രകോപന മുദ്രാവാക്യം മുഴക്കി സിപിഎം

'കൊല്ലാന്‍ ഞങ്ങള്‍ തയാറായാല്‍ ആര്‍എസ്എസില്‍ ആരും ബാക്കിയാവില്ല'; പ്രകോപന മുദ്രാവാക്യം മുഴക്കി സിപിഎം
  കണ്ണൂര്‍: തലശേരി പുന്നോലിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഹരിദാസിന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്ക് ഇടയിലും സംസ്കാര ചടങ്ങിലും പ്രകോപന മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ. സിപിഎം കൊല്ലാൻ തുനിഞ്ഞിറങ്ങിയാല്‍ ആർഎസ്എസില്‍ ആരും ബാക്കിയാവില്ലെന്നായിരുന്നു മുദ്രാവാക്യം. ഹരിദാസിന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുന്നോലിൽ എത്തിയതിനിടെയാണ് പ്രകോപന മുദ്രാവാക്യം മുഴങ്ങിയത്. മൃതദേഹം റെഡ് വളണ്ടിയർമാർ വീട്ടിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു മുദ്രാവാക്യം വിളി ശക്തമായത്. 'കൊല്ലാന്‍ ഞങ്ങള്‍ തയ്യാറായാല്‍  ആര്‍എസ്എസിന്‍റെ തറവാട്ടില്‍ ആണായിട്ട് ആരും ബാക്കിയാവില്ല' എന്നായിരുന്നു മുദ്രാവാക്യം. സംസ്കാര ചടങ്ങിനിടെ കതിരൂർ മനോജ് വധവും ജയകൃഷ്ണൻ മാസ്റ്റർ വധവും ഓർമ്മിപ്പിച്ചും മുദ്രാവാക്യം മുഴക്കി. നേതാക്കള്‍ ഇടപെട്ട് പ്രകോപന മുദ്രാവാക്യം വിളിക്കുന്നത് വിലക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഹരിദാസിന്‍റെ മൃതദേഹം ദഹിപ്പിക്കുന്ന വേളയിലും ആർഎസ്എസിന് മുന്നറിയിപ്പ് നൽകുന്ന മുദ്രാവാക്യം മുഴങ്ങി. കൊലപാതകത്തിന് പകരം ചോദിക്കുമെന്നും സിപിഎം വെല്ലുവിളി മുഴക്കി.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in