Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ലഹരിക്ക് സിപിഎം കൂട്ട്; വ്യാജമദ്യം പിടിച്ച എക്സൈസുകാരെ തടഞ്ഞുവെച്ച് സിപിഎം സംഘം; വില്‍പ്പനക്കാരനെ രക്ഷപ്പെടുത്താന്‍ ശ്രമമെന്ന് ആക്ഷേപം

ലഹരിക്ക് സിപിഎം കൂട്ട്; വ്യാജമദ്യം  പിടിച്ച എക്സൈസുകാരെ തടഞ്ഞുവെച്ച് സിപിഎം സംഘം; വില്‍പ്പനക്കാരനെ രക്ഷപ്പെടുത്താന്‍ ശ്രമമെന്ന് ആക്ഷേപം
പത്തനംതിട്ട: റെയ്ഡ് നടത്തിയ എക്സൈസുകാരെ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള സിപിഎം സംഘം തടഞ്ഞുവെച്ചു. സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലാണ് വ്യാജമദ്യവില്‍പ്പന നടത്തിയ ആളെ രക്ഷപ്പെടുത്താൻ ശ്രമിച്ചത്. സീതത്തോട് ഗുരുനാഥൻ മണ്ണിലാണ് സംഭവം. 1000 ലിറ്റർ കോട പിടി കൂടിയ എക്സൈസ് സംഘത്തെയാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ തടഞ്ഞുവെച്ചത്. ലഹരി വിരുദ്ധ ക്യാമ്പെയ്നുകൾ സർക്കാരും സിപിഎമ്മും നാടാകെ നടത്തുമ്പോഴാണ് സിപിഎം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ വ്യാജമദ്യവില്‍പ്പന കേന്ദ്രത്തിൽ റെയ്ഡ് നടത്തി കസ്റ്റഡിയിൽ എടുത്ത പ്രതിയെ കൊണ്ടുപോകുന്നത് തടഞ്ഞത്. വ്യാജമദ്യം പിടികൂടിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഗുരുനാഥൻമണ്ണ് സ്വദേശി ഗോപിയെയാണ് പിടികൂടിയത്. എക്സൈസ് സംഘത്തിന് നേരെ കഴിഞ്ഞ ആഴ്ച ഇവിടെ വെച്ച് ആക്രമണമുണ്ടായിരുന്നു. സംഭവം വിവാദമായതോടെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രദേശത്തെ ചില സ്ഥലങ്ങളിൽ നിന്ന് വ്യാജചാരായം ശേഖരിച്ചതിനുശേഷം, പിടിച്ചെടുത്ത് നശിപ്പിച്ചതായി വരുത്തി മുഖം രക്ഷിക്കുവാനുള്ള ശ്രമവും നടന്നു. സിപിഎമ്മിന്‍റെ തണലിലാണ് ഈ മേഖലകളിൽ വ്യാജമദ്യനിർമ്മാണം നടക്കുന്നത് എന്ന് കോൺഗ്രസ് ആരോപിക്കുന്നു.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in