Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഗാർഹിക പീഡന പരാതിയില്‍ സിപിഎമ്മില്‍ നടപടി; ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെ സസ്പെൻഡ് ചെയ്തു

ഗാർഹിക പീഡന പരാതിയില്‍ സിപിഎമ്മില്‍ നടപടി;  ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെ സസ്പെൻഡ് ചെയ്തു
ആലപ്പുഴ: ഗാർഹിക പീഡന പരാതിയില്‍ സിപിഎമ്മില്‍ നടപടി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെ സിപിഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്തു. അഡ്വ. ബിപിൻ സി ബാബുവിനെ 6 മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. മർദനം, പരസ്ത്രീ ബന്ധം, തന്നെ ഒഴിവാക്കാൻ ആഭിചാരക്രിയ എന്നിവ നടത്തിയെന്ന് കാണിച്ച് ഭാര്യ സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും നൽകിയ പരാതിയിലാണ് നടപടി. സിപിഎമ്മില്‍ ജില്ലാ സെക്രട്ടറി ആർ.നാസർ, സംസ്ഥാന കമ്മിറ്റി അംഗം സിബി ചന്ദ്രബാബു എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന കായംകുളം ഏരിയ കമ്മിറ്റി യോഗത്തിലാണ് നടപടി. കായംകുളം ഏരിയ കമ്മിറ്റി അംഗമാണ് ബിപിൻ സി ബാബു. 19 അംഗ ഏരിയ കമ്മിറ്റിയിൽ 13 പേർ നടപടിയെ അനുകൂലിച്ചു ,6 പേർ എതിർത്തു. രാവിലെ 11 ന് തുടങ്ങിയ ഏരിയകമ്മിറ്റി വൈകിട്ട് 6.30 നാണ് അവസാനിച്ചത്.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in