Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

രക്തസാക്ഷി വിഷ്ണു ഫണ്ട് തട്ടിപ്പിൽ അച്ചടക്ക നടപടി നേരിട്ട നേതാവിനെ വീണ്ടും സംരക്ഷിച്ച് സി.പി.എം; രവീന്ദ്രൻ നായർക്ക് പുതിയ ചുമതല, പരാതിയുമായി വിഷ്ണുവിന്റെ കുടുംബം

രക്തസാക്ഷി വിഷ്ണു ഫണ്ട് തട്ടിപ്പിൽ അച്ചടക്ക നടപടി നേരിട്ട നേതാവിനെ വീണ്ടും സംരക്ഷിച്ച് സി.പി.എം; രവീന്ദ്രൻ നായർക്ക് പുതിയ ചുമതല, പരാതിയുമായി വിഷ്ണുവിന്റെ കുടുംബം

തിരുവനന്തപുരം: പാർട്ടിയെ വീണ്ടും വൻ വിവാദത്തിലാഴ്ത്തി വഞ്ചിയൂർ രക്തസാക്ഷി വിഷ്ണു ഫണ്ട് തട്ടിപ്പിൽ അച്ചടക്ക നടപടി നേരിട്ട നേതാവിന് ഉയർന്ന പാർട്ടി പദവി നൽകി സി.പി.എം. ക്രമക്കേട് തെളിഞ്ഞതിനെ തുടർന്ന് നടപടി നേരിട്ട മുൻ ലോക്കൽ സെക്രട്ടറി രവീന്ദ്രൻ നായർക്കാണ് സി.ഐ.ടിയു ഏരിയ കൺവീനർ ചുമതല നൽകിയത്. അഴിമതിയും സാമ്പത്തിക ക്രമക്കേടും നടത്തിയ നേതാക്കളെ സംരക്ഷിക്കുന്ന സി.പി.എം നിലപാടിനെതിരെ പാർട്ടിക്കുള്ളിലും പൊതുസമൂഹത്തിലും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. 

2008-ൽ ആർ.എസ്.എസ് ക്രിമിനലുകളാൽ ക്രൂരമായി കൊല ചെയ്യപ്പെട്ട വഞ്ചിയൂർ രക്തസാക്ഷി വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനായി പാർട്ടി ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത രക്തസാക്ഷി ഫണ്ടിൽ നിന്നാണ് രവീന്ദ്രൻ നായർ 5 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയത്. അഴിമതി പുറത്തുവന്നതോടെ അന്വേഷണം നടത്തുകയും തെളിവുകൾ ലഭിച്ചതിനെ തുടർന്ന് രവീന്ദ്രൻ നായരെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് തരംതാഴ്ത്തുകയും ചെയ്തിരുന്നു.

എന്നാൽ, തെറ്റ് തിരുത്തുന്നതിന് പകരം സാമ്പത്തിക ക്രമക്കേട് നടത്തിയ നേതാവിനെ പ്രധാന പദവികൾ നൽകി സംരക്ഷിക്കുന്നതിനെതിരെ രക്തസാക്ഷി വിഷ്ണുവിന്റെ കുടുംബം പരസ്യമായി രംഗത്തെത്തുകയും പാർട്ടി നേതൃത്വത്തിന് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. പാർട്ടിക്കായി ജീവൻ വെടിഞ്ഞ രക്തസാക്ഷിയുടെ ഓർമ്മകളെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അവഹേളിക്കുന്ന നിലപാടാണ് പ്രാദേശിക സി.പി.എം നേതൃത്വം സ്വീകരിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.




Related articles

See all
Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Popular News

വിടവാങ്ങിയത് സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ധീരസ്മരണ; മുതിർന്ന കോൺഗ്രസ് നേതാവ് 'പേരൂർക്കട...

Popular News

ലഹരി വിരുദ്ധ പോരാട്ടത്തിൽ നിർണായക ചുവടുവെപ്പ്: എല്ലാ സ്റ്റേഷനുകളിലും ഇനി 'തൂഫാൻ മെന്റർ'

Popular News

ഭരണം നിലനിർത്താൻ വ്യാജ ഒപ്പും ഗൂഢാലോചനയും; തിരുവനന്തപുരം ബി.ജെ.പി മേയർ വി.വി. രാജേഷ് ഒന്നാ...

Save your stories

Sign in