Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇടുക്കിയിലെ തോല്‍വിക്ക് കാരണം കെ. രാജന്റെ ദുര്‍ഭരണം; സി.പി.ഐക്കെതിരെ സി.പി.എം പ്രവര്‍ത്തന റിപ്പോര്‍ട്ട്

ഇടുക്കിയിലെ തോല്‍വിക്ക് കാരണം കെ. രാജന്റെ ദുര്‍ഭരണം; സി.പി.ഐക്കെതിരെ സി.പി.എം പ്രവര്‍ത്തന റിപ്പോര്‍ട്ട്

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്കേറ്റ കനത്ത പരാജയത്തിന് പിന്നാലെ ഇടുക്കിയില്‍ സി.പി.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം പ്രവര്‍ത്തന റിപ്പോര്‍ട്ട്. തോല്‍വിക്ക് കാരണം റവന്യൂ വകുപ്പിന്റെ ജനദ്രോഹ നിലപാടുകളാണെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടില്‍, പ്രതിപക്ഷ ഉപനേതൃസ്ഥാനം സി.പി.ഐക്ക് നല്‍കരുതെന്നും ആവശ്യപ്പെടുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെക്കുറിച്ചുള്ള സി.പി.എം ഏരിയാ കമ്മിറ്റി അവലോകന യോഗങ്ങളിലാണ് സി.പി.ഐക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്. ഇടുക്കി ജില്ലയില്‍ എല്‍.ഡി.എഫിന് ഒരു സീറ്റ് പോലും ലഭിക്കാതെ പോയത് മുന്‍ റവന്യൂ മന്ത്രി കെ. രാജന്റെ ദുര്‍ഭരണം മൂലമാണെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഇടത് മുന്നണി കൈവശം വെച്ചിരുന്ന ദേവികുളം, പീരുമേട് മണ്ഡലങ്ങള്‍ നഷ്ടപ്പെടാന്‍ കാരണം റവന്യൂ വകുപ്പിന്റെ കടുംപിടുത്തങ്ങളായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂനിയമ ഭേദഗതികള്‍ വോട്ടര്‍മാരെ മുന്നണിയില്‍ നിന്ന് അകറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭൂപ്രശ്‌നങ്ങളില്‍ റവന്യൂ വകുപ്പ് പുലര്‍ത്തിയ നിഷേധാത്മക നിലപാടുകള്‍ ജനങ്ങളെ ഇടതുപക്ഷത്തിന് എതിരാക്കി. സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂനിയമ ഭേദഗതികള്‍ കൃത്യമായി നടപ്പിലാക്കാന്‍ റവന്യൂ വകുപ്പ് മുന്‍കൈയെടുത്തില്ല. ജില്ലയില്‍ ഏറ്റവുമധികം ഭൂപ്രശ്‌നങ്ങളുള്ള ദേവികുളം മണ്ഡലത്തിലെ റവന്യൂ ഓഫീസുകളില്‍ എത്തിയ സാധാരണക്കാരോട് ഉദ്യോഗസ്ഥര്‍ മോശമായാണ് പെരുമാറിയത്. ബ്രാഞ്ച്, ലോക്കല്‍, ഏരിയാ കമ്മിറ്റികളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് സി.പി.എം ജില്ലാ കമ്മിറ്റിക്ക് സമര്‍പ്പിക്കാനായി ഈ പ്രവര്‍ത്തന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

Related articles

See all
Popular News

'മടിയില്‍ കനമുണ്ട്, കൈകള്‍ ശുദ്ധമല്ല'; മാസപ്പടി കേസില്‍ സിപിഎമ്മിന് ഇരട്ടിപ്രഹരം

Popular News

'അദ്ദേഹം എന്നെ മകളെന്നു വിളിച്ചു, ഞാന്‍ മലയാളി അച്ഛന്‍ എന്നും': ചെറുവയല്‍ രാമന്റെ വേര്‍പാട...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

ആരോപണങ്ങളില്‍ നിന്ന് വിജിലന്‍സ് എഫ്.ഐ.ആറിലേക്ക്; മാസപ്പടിക്കേസിന്റെ നാള്‍വഴി

Save your stories

Sign in