Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫംഗം രാജിവെച്ചു, ഏരിയ യോഗങ്ങളിൽ പ്രതിഷേധം

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫംഗം രാജിവെച്ചു, ഏരിയ യോഗങ്ങളിൽ പ്രതിഷേധം

സിപിഎം വിപുലീകൃത പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ പാർട്ടിയിൽ വിഭാഗീയതയും അമർഷവും രൂക്ഷമാകുന്നു. ജില്ലാ കമ്മിറ്റിയിലേക്ക് പ്രത്യേക ക്ഷണിതാക്കളെ തെരഞ്ഞെടുത്തതിൽ ഉയർന്ന കടുത്ത അതൃപ്തിയെ തുടർന്ന് മുൻ മന്ത്രി എ.കെ. ബാലൻ, മന്ത്രി വി. ശിവൻകുട്ടി എന്നിവരുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ടിം ടൈറ്റസ് പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചു. കോഴഞ്ചേരി ഏരിയ കമ്മിറ്റിയംഗവും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടിം ടൈറ്റസിന്റെ രാജി ജില്ലാ നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ജില്ലാ കമ്മിറ്റിയുടെ തീരുമാനങ്ങൾക്കെതിരെ കീഴ്ഘടകങ്ങളിൽ പ്രതിഷേധം ശക്‌തമായതോടെ പലയിടത്തും ഏരിയ കമ്മിറ്റി യോഗങ്ങൾ പോലും ചേരാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇരവിപേരൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ വെറും 5 പേർ മാത്രമാണ് എത്തിയത്. കൂടാതെ, അർഹരായവരെ തളളി അനർഹരെ ജില്ലാ നേതൃത്വത്തിലേക്ക് തിരികെ കയറ്റിയെന്ന് ആരോപിച്ച് തിരുവല്ല ഏരിയ കമ്മിറ്റിയിൽ നിന്നും സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതികളുടെ പ്രളയമാണ് ലഭിക്കുന്നത്.

അതേസമയം, ബിജെപിയിൽ നിന്നും പാർട്ടിയിലെത്തിയ വ്യക്തിയെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കിയ നടപടി പന്തളം ഏരിയ കമ്മിറ്റിയിലും വൻ പുകച്ചിലിന് വഴിവെച്ചിട്ടുണ്ട്. ഇതിൽ പ്രതിഷേധിച്ച് പന്തളം ഏരിയയിൽ പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും പരസ്യ പ്രതിഷേധം ശക്തമായി തുടരുകയാണ്. ജില്ലാ നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പിലെ അപക്വമായ തീരുമാനങ്ങളാണ് പാർട്ടിയിൽ ഇത്രയും വലിയ പൊട്ടിത്തെറിക്ക് കാരണമായതെന്ന വിലയിരുത്തലിലാണ് ഒരു വിഭാഗം നേതാക്കൾ.

Related articles

See all
Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Popular News

ലഹരി വിരുദ്ധ പോരാട്ടത്തിൽ നിർണായക ചുവടുവെപ്പ്: എല്ലാ സ്റ്റേഷനുകളിലും ഇനി 'തൂഫാൻ മെന്റർ'

Popular News

ഡല്‍ഹിയിലെ അറസ്റ്റ്: ഒക്ടോബര്‍ 8ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 'കരിദിനം...

Popular News

"വിനാശകാലെ വിപരീതബുദ്ധി", സ്ത്രീപീഡകർ എത്ര ഉന്നതരായാലും നടപടിയെടുക്കണം; സുരേഷ് ബാബുവിനെതിര...

Save your stories

Sign in