Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പത്തനംതിട്ടയില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം നേതാവിന്‍റെ നേതൃത്വത്തിൽ ആക്രമണം

പത്തനംതിട്ടയില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം നേതാവിന്‍റെ നേതൃത്വത്തിൽ ആക്രമണം
  പത്തനംതിട്ട: മുറിച്ചിട്ടിരുന്ന മരം പരിശോധിക്കുവാൻ എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം നേതാവിന്‍റെ നേതൃത്വത്തിൽ ആക്രമണം. പത്തനംതിട്ട കൊച്ചു കോയിക്കൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. പത്തനംതിട്ട കൊച്ചു കോയിക്കലിൽ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയെ അടക്കം സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്നാണ് പരാതി. പരാതി നൽകിയിട്ടും ചിറ്റാർ പോലീസിന് കേസെടുക്കാൻ വിമുഖത എന്നും പരാതിയില്‍ പറയുന്നു. കൊച്ചു കോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരെയാണ് തടി പരിശോധിക്കാന്‍ എത്തിയപ്പോൾ ആക്രമിച്ചത്. സിപിഎം പ്രാദേശിക നേതാവ് ജേക്കബ് വളയം പള്ളിയുടെ നേതൃത്വത്തിൽ ആയിരുന്നു ആക്രമണം. സെക്ഷൻ ഓഫിസർ സുരേഷ്,  ബീറ്റ് ഫോറസ്റ്റ് ഓഫീസർ അമ്മു ഉദയൻ എന്നിവർക്കാണ് കാര്യമായ മർദ്ദനം ഏറ്റത്. അക്രമ ദൃശ്യങ്ങൾ പകർത്തിയ ഫോൺ പിടിച്ചു വാങ്ങാനായി കൈ പിടിച്ചു തിരിച്ചു എന്നും പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ അടക്കം നൽകിയിട്ടും ചിറ്റാർ പോലീസ് കേസെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. സമാനമായ ആക്രമണങ്ങൾ കാരണം ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in