പാലക്കാട്: മുതലമട സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നേതാക്കളുടെ പരസ്യ മദ്യപാനം. ലോക്കല്‍ സെക്രട്ടറി ബ്രിജേഷിന്റെ നേതൃത്വത്തിലായിരുന്നു പാര്‍ട്ടി ഓഫീസിനുള്ളിലെ മദ്യപാനം.
ഇത് ശ്രദ്ധയില്‍പ്പെട്ട സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തി ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍, ചോദ്യം ചെയ്യാനെത്തിയ പ്രവര്‍ത്തകരെ ലോക്കല്‍ സെക്രട്ടറി തള്ളിമാറ്റുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തന്റെ സ്വകാര്യ മുറിയാണെന്നും ഇവിടെയിരുന്ന് തനിക്ക് എന്തും ചെയ്യാമെന്നുമാണ് ബ്രിജേഷ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയ വിശദീകരണം.
മദ്യപാന രംഗങ്ങളും പ്രവര്‍ത്തകരുമായുള്ള തര്‍ക്കവും തത്സമയം തന്നെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെ വിളിച്ച് കാണിച്ചുകൊടുത്തതായി പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ലോക്കല്‍ സെക്രട്ടറി ബ്രിജേഷിനെതിരെ ശക്തമായ സംഘടന നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ സിപിഎം ജില്ലാ-ഏരിയ നേതൃത്വത്തിന് പരാതി നല്‍കി.
സിപിഎം ഓഫീസില്‍ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മദ്യപാനം; ചോദ്യം ചെയ്ത പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു; ദൃശ്യങ്ങള്‍ പുറത്ത്