Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അയ്യപ്പനെ അടിച്ചു മാറ്റാന്‍ തുനിഞ്ഞത് സിപിഎം തന്നെ;പദ്മകുമാര്‍ ചെറിയ മീനല്ല; നെഞ്ചിടിപ്പോടെ സിപിഎം

അയ്യപ്പനെ അടിച്ചു മാറ്റാന്‍ തുനിഞ്ഞത് സിപിഎം തന്നെ;പദ്മകുമാര്‍ ചെറിയ മീനല്ല; നെഞ്ചിടിപ്പോടെ സിപിഎം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ തന്നെയെന്ന് തെളിയുന്ന വിവരങ്ങളാണ് ഓരോ മണിക്കൂറുകള്‍ പിന്നിടുമ്പോഴും പുറത്തു വരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാര്‍ അറസ്റ്റിലായതോടെ സിപിഎം പൂര്‍ണമായും പ്രതിരോധത്തിലാവുകയാണ്. എല്ലാ കൊള്ളയും നടന്നത് പത്മകുമാറിന്റെ അറിവോടെയാണ് എന്ന് വ്യക്തമാകുമ്പോള്‍ ഉത്തരം പറയേണ്ട ബാധ്യത സിപിഎമ്മിനാണ് സര്‍ക്കാരിനാണ്. ഉണ്ണികൃ്ഷണന്‍ പോറ്റിയില്‍ തുടങ്ങി പദ്മകുമാറില്‍ എത്തി നില്‍ക്കുന്ന അന്വേഷണം സിപിഎമ്മിനെ പത്മവ്യൂഹത്തിലാക്കി എന്നു തന്നെ പറയാം.. ഉദ്യോഗസ്ഥ ഗൂഢാലോചന എന്ന ന്യായീകരണം ഇനി വിലപ്പോകില്ല എന്നുറപ്പ്. കോടിക്കണക്കിന് ഭക്തര്‍ കാണിക്കയായി നല്‍കിയ പൊന്ന് സ്വന്തമാക്കാന്‍ ഒരു സിപിഎം മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന ചോദ്യമാണ് പൊതുസമൂഹം ചോദിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, സുധീഷ് കുമാര്‍, എന്‍. വാസു എന്നിവരെല്ലാം സിപിഎമ്മിന്റെ പ്രിയപ്പെട്ടവരാണ്. ഇനി അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനിലേക്കും അന്വേഷണം എത്തുമോ എന്നാണ് അറിയേണ്ടത്. വിശ്വാസികളുടെ സംരക്ഷകന്‍ തങ്ങളാണെന്ന് വീരവാദം മുഴക്കുന്ന അതേ പാര്‍ട്ടി തന്നെയാണ് ഈ വിശ്വാസികളെ കൊള്ളയടിച്ചത് എന്ന് കൂടിയാകുമ്പോള്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമാണ്. ഇനി എന്ത് ക്യാപ്‌സ്യൂള്‍ ഇറക്കും എന്നതാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ ആലോചന

Related articles

See all
Popular News

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരി...

Popular News

"വോട്ടവകാശം സംരക്ഷിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം": എഐസിസി നിരീക്ഷകൻ എച്ച...

Popular News

"പി.എസ്.സി. അഴിമതി കേന്ദ്രമായി മാറി, ഇത്രയും വഷളായത് എല്‍ഡിഎഫ് കാലത്ത്": രൂക്ഷ വിമർശനവുമായ...

Popular News

കേരള പി.എസ്.സി. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടി: ചെയർമാനെയും അംഗങ്ങളെയും നീക്കാൻ സ്...

Save your stories

Sign in