Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളത്തിലെ കള്ളക്കടത്ത്, ക്വട്ടേഷൻ സംഘങ്ങൾക്ക് പിന്നിൽ ഭരണകക്ഷിയിലെ പ്രമുഖര്‍ : ബെന്നി ബെഹനാൻ എംപി

കേരളത്തിലെ കള്ളക്കടത്ത്, ക്വട്ടേഷൻ സംഘങ്ങൾക്ക് പിന്നിൽ ഭരണകക്ഷിയിലെ പ്രമുഖര്‍ : ബെന്നി ബെഹനാൻ എംപി
കേരളത്തിലെ കള്ളക്കടത്ത്, ക്വട്ടേഷൻ സംഘങ്ങൾക്ക് പിന്നിൽ ഭരണത്തിലെയും ഭരണകക്ഷിയിലെയും പ്രമുഖരാണെന്ന് ബെന്നി ബെഹനാൻ എം.പി. സംസ്‌ഥാനത്തെ ജയിലുകൾ ക്വട്ടേഷൻ സംഘങ്ങളുടെ കോർപ്പറേറ്റ് ഓഫീസുകളാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. ജയിലുകളിലാണ് ക്വട്ടേഷൻ സംഘങ്ങൾക്ക് പരിശീലനം നൽകുന്നത്. ഇത്തരം അധോലോക സംഘങ്ങൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്നവരെ കുറിച്ച് അന്വേഷിക്കണം. ടി.പി വധകേസ് പ്രതി ഷാഫിയുടെ വീട്ടിൽ നിന്ന് പോലീസ് നക്ഷത്രം കണ്ടെത്തിയതിനെ കുറിച്ച് അന്വേഷിക്കണമെന്നും എറണാകുളം ഡി സി സി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ബെന്നി ബഹനാൻ ആവശ്യപ്പെട്ടു. കള്ളക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളെ ചോദ്യം ചെയ്യാൻ പിണറായി വിജയൻ ഭയപ്പെടുന്നു. കോടി സുനിയെ പോലെയുള്ളവരെ സംരക്ഷിക്കുന്നത് പിണറായി അടക്കമുള്ളവരാണെന്നും ബെന്നി ബഹനാൻ ആരോപിച്ചു.

Related articles

See all
Popular News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി തിരച്ചിൽ ഊർജ്ജിതം; കൂടുതൽ കേസു...

Popular News

നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കും; ശമ്പള വർധനവ് ബില്ലും ധനാഭ്യർത്ഥന ചർച്ചയും ഇന്ന് സഭയിൽ

Popular News

സഹകരണ മേഖല ഇനി വിമാനത്തിലും; കേരളത്തിലെ ആദ്യ എയർലൈൻ സൊസൈറ്റിയുടെ ഉദ്ഘാടനം മന്ത്രി എം. ലിജു...

Popular News

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവത്തിന് (RINFF 2026) നാളെ ആലുവയിൽ തുടക്കം

Save your stories

Sign in