Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അയല്‍ക്കൂട്ടങ്ങളുടെ പേരില്‍ ലക്ഷങ്ങളുടെ തിരിമറി: കുടുംബശ്രീ മുന്‍ അധ്യക്ഷയായ ലോക്കല്‍ കമ്മിറ്റി അംഗത്തെ പുറത്താക്കാന്‍ സിപിഎം

അയല്‍ക്കൂട്ടങ്ങളുടെ പേരില്‍ ലക്ഷങ്ങളുടെ തിരിമറി: കുടുംബശ്രീ മുന്‍ അധ്യക്ഷയായ ലോക്കല്‍ കമ്മിറ്റി അംഗത്തെ പുറത്താക്കാന്‍ സിപിഎം

ആലപ്പുഴ: കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ പേരില്‍ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയ മുന്‍ കുടുംബശ്രീ അധ്യക്ഷയും സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവുമായ മുതിര്‍ന്ന നേതാവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം. മാരാരിക്കുളം ഏരിയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

കുടുംബശ്രീ അധ്യക്ഷയായിരിക്കെ അയല്‍ക്കൂട്ട അംഗങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ പേരില്‍ ബാങ്ക് വായ്പകള്‍ തട്ടിയെടുക്കുകയും തിരിച്ചടവ് മുടക്കുകയും ചെയ്തതോടെയാണ് സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നത്. വായ്പ തിരിച്ചടയ്ക്കാന്‍ ബാങ്കില്‍ നിന്ന് നോട്ടീസ് വന്നതോടെയാണ് അംഗങ്ങള്‍ വിവരമറിയുന്നത്. വിഷയം വലിയ വിവാദമായതോടെ ആരോപണവിധേയ 9.5 ലക്ഷം രൂപ തിരിച്ചടച്ചെങ്കിലും മൂന്ന് ലക്ഷത്തിലധികം രൂപ ഇനിയും അടച്ചുതീര്‍ക്കാനുണ്ടെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍.

കൂടാതെ, ഇവര്‍ സമാനമായ രീതിയില്‍ നടത്തിയ മറ്റ് സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പുതിയ പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പാര്‍ട്ടിക്കും കുടുംബശ്രീ പ്രസ്ഥാനത്തിനും കടുത്ത നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ നീക്കാന്‍ ഏരിയ കമ്മിറ്റി തീരുമാനിച്ചത്. പുറത്താക്കല്‍ നടപടി ഒന്‍പതാം തീയതി ചേരുന്ന അമ്പനാകുളങ്ങര ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി റിപ്പോര്‍ട്ട് ചെയ്യും.

അതേസമയം, സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് സംഘം അന്വേഷണം നടത്തിവരികയാണ്.

Related articles

See all
Popular News

കൊച്ചി ഫ്‌ളാറ്റ് മര്‍ദ്ദനക്കേസ്: വന്‍ വഴിത്തിരിവ്; ഫോണില്‍ 12 സ്ത്രീകള്‍ക്കൊപ്പമുള്ള അശ്ലീ...

Popular News

കാര്‍ഗിലില്‍ വീരമൃത്യു വരിച്ച സൈനികന്‍ അരുണ്‍ രാജിന് വിട നല്‍കി നാട്

Popular News

പി എസ് സി പരീക്ഷ തട്ടിപ്പ് കേസ്: എംആര്‍ ബൈജുവിന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്; ചൊവ്വാഴ്ച...

Popular News

മെസിയുടെ പേരില്‍ തട്ടിപ്പ്: ആന്റോ അഗസ്റ്റിനെതിരെ പിഎംഎല്‍എ കേസെടുത്ത് ഇ ഡി

Save your stories

Sign in