Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'കുറ്റിച്ചൂലെടുത്ത് അടിക്കേണ്ട സമയം കഴിഞ്ഞു'; നാദാപുരത്ത് സിപിഎം ശക്തി കേന്ദ്രങ്ങളില്‍ പാര്‍ട്ടിക്കെതിരെ പോസ്റ്റർ

'കുറ്റിച്ചൂലെടുത്ത് അടിക്കേണ്ട സമയം കഴിഞ്ഞു'; നാദാപുരത്ത് സിപിഎം ശക്തി കേന്ദ്രങ്ങളില്‍ പാര്‍ട്ടിക്കെതിരെ പോസ്റ്റർ

നാദാപുരം: തിരഞ്ഞെടുപ്പ് തോല്‍വിയും തുടര്‍ന്ന് നടക്കുന്ന തെറ്റുതിരുത്തല്‍ നടപടികളും നിലനില്‍ക്കെ നാദാപുരത്തെ സി.പി.എം ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ പോസ്റ്റര്‍ പ്രതിഷേധം. എടച്ചേരി ടൗണിലും പരിസര പ്രദേശങ്ങളിലുമാണ് പ്രാദേശിക പാര്‍ട്ടി നേതൃത്വത്തെയും ഒരു വനിതാ ലോക്കല്‍ കമ്മിറ്റി അംഗത്തെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 'സേവ് പാര്‍ട്ടി' എന്ന പേരില്‍ പതിച്ചിട്ടുള്ള പോസ്റ്ററുകളില്‍ നേതൃത്വത്തെ കുറ്റിച്ചൂലെടുത്ത് അടിക്കേണ്ട സമയം കഴിഞ്ഞുവെന്നും ആഹ്വാനം ചെയ്യുന്നു.

പഞ്ചായത്തിന്റെ സംരംഭക പദ്ധതിയില്‍ വന്‍ തുക സബ്‌സിഡിയുള്ള വായ്പ നല്‍കാന്‍ എടച്ചേരി ലോക്കല്‍ കമ്മിറ്റിയിലെ വനിതാ അംഗത്തിന് വഴിവിട്ട സഹായം നല്‍കിയതാണ് നിലവിലെ പ്രതിഷേധത്തിന് കാരണം. ഡിവൈ.എഫ്.ഐ നോമിനിയായി എല്‍.സിയിലെത്തിയ ഈ വനിതയ്ക്ക് മുമ്പും ലൈഫ് പദ്ധതിയില്‍ അനര്‍ഹമായി വീട്, വീട്ടിലേക്ക് കോണ്‍ക്രീറ്റ് റോഡ്, പഞ്ചായത്തിലും പിന്നീട് ബ്ലോക്കിലും താല്‍ക്കാലിക ജോലി എന്നിവ നല്‍കിയതായും പോസ്റ്ററില്‍ ആരോപിക്കുന്നു. പാര്‍ട്ടിയില്‍ ത്യാഗം സഹിച്ച സാധാരണക്കാരായ അര്‍ഹരായ പ്രവര്‍ത്തകരെ അവഗണിച്ചാണ് നേതാക്കന്മാരെ സുഖിപ്പിക്കുന്ന ഇവര്‍ക്ക് വഴിവിട്ട് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്നതെന്നാണ് അണികളുടെ അമര്‍ഷം.

പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാതെ ലീവില്‍ പോകുന്ന ഇവര്‍ സംഘടനയ്ക്ക് ഭാരമാണെന്നും, പഞ്ചായത്ത് പ്രസിഡന്റായ ബന്ധുവും പ്രദേശത്തെ മറ്റൊരു പ്രമുഖ നേതാവുമാണ് ഇവര്‍ക്ക് വേണ്ടി ചരടുവലിക്കുന്നതെന്നും പോസ്റ്ററുകളില്‍ തുറന്നടിക്കുന്നു. തിരഞ്ഞെടുപ്പില്‍ നാടൊട്ടുക്കും വോട്ട് ചോര്‍ച്ചയുണ്ടായിട്ടും അതില്‍ നിന്ന് പാഠം പഠിക്കാതെ പാര്‍ട്ടിയെ തെറ്റില്‍ നിന്ന് തെറ്റിലേക്ക് നയിക്കുന്ന പ്രാദേശിക കോക്കസിനെതിരെ അണികള്‍ക്കിടയില്‍ കടുത്ത അമര്‍ഷമാണ് പുകയുന്നത്. സംഭവം വടകര, നാദാപുരം മേഖലയിലെ സി.പി.എമ്മിനുള്ളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.

Related articles

See all
Popular News

ആരോഗ്യ സുരക്ഷാ പദ്ധതികൾ ഇനി അതിവേഗം; കാരുണ്യ പദ്ധതിക്ക് 600 കോടിയുടെ ജീവശ്വാസം നൽകി യു.ഡി....

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശവുമായി...

Popular News

ഗാർഹിക അതിക്രമങ്ങൾക്ക് തടയിടാൻ ആഭ്യന്തര വകുപ്പിന്റെ പുതിയ ദൗത്യസേന 'സ്പീക്ക് അപ്പ്'; ചുമതല...

Popular News

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു; വിടവാങ്ങിയത് ക്വിറ്റ് ഇന്ത്യാ സമര പോരാളി

Save your stories

Sign in