കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസ്: ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സി.പി.എം
കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കണ്ണൂർ മുഴക്കുന്ന് വട്ടപ്പൊയിൽ ബ്രാഞ്ച് സെക്രട്ടറി വി. ശരത്തിനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ ഗുരുതരമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിനാലാണ് നടപടിയെന്ന് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞദിവസം കരിപ്പൂരിൽ സ്വർണം പൊട്ടിക്കലുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 13 പേരിൽ 9 പേരും കണ്ണൂർ സ്വദേശികളാണ്. ഇതിൽ ആറുപേർ മുഴക്കുന്ന് സ്വദേശികളാണെന്നതാണ് ശ്രദ്ധേയം. ഇക്കൂട്ടത്തിലാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഉൾപ്പെട്ടിരിക്കുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർശനമായ അച്ചടക്ക നടപടിയാണ് പാർട്ടി സ്വീകരിച്ചിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.