Logo
CHANGE MODE
Fri, Jun 05, 2026 • 04:34 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

കണ്ണൂരില്‍ യു.ഡി.എഫ് പ്രവർത്തകന്‍റെ കുടുംബത്തിന് നേരെ സി.പി.എം ആക്രമണം ; അഞ്ച് പേർക്ക് പരിക്ക്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 08, 2021
1 min read Updated: June 03, 2026
Share:

കണ്ണൂരില്‍ യു.ഡി.എഫ് പ്രവർത്തകന്‍റെ കുടുംബത്തിന് നേരെ സി.പി.എം ആക്രമണം ; അഞ്ച് പേർക്ക് പരിക്ക്
  കണ്ണൂർ : കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ യു.ഡി.എഫ് പ്രവർത്തകർക്ക് നേരെ സി.പി.എം അക്രമം. മുസ്ലിം ലീഗ് പ്രവർത്തകൻ മുസ്തഫയ്ക്കും കുടുംബത്തുനും നേരെയാണ് ആക്രമണമുണ്ടായത്. അക്രമത്തിൽ ഒന്നര വയസുള്ള കുട്ടി ഉൾപ്പടെ അഞ്ച് പേർക്ക് പരിക്കേറ്റു. അക്രമികൾക്കെതിരെ പൊലീസ് നടപടി എടുക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ആലക്കാട് ആണ് സി.പി.എം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. മുസ്ലിം ലീഗ് പ്രവർത്തകൻ മുസ്തഫയെയും കുടുംബത്തെയും മാരാകായുധങ്ങളുമായി എത്തിയ സംഘം അക്രമിക്കുകയായിരുന്നു. മുസ്തഫയുടെ ഭാര്യ നസീമ, മകനും എം.എസ്.എഫ് മണ്ഡലം പ്രസിഡന്‍റുമായ മുർഷിദ്, മകൾ മുഫീദ, മുഫീദയുടെ ഒന്നര വയസുള്ള കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. വീടും വീട്ടിൽ ഉണ്ടായിരുന്ന വാഹനങ്ങളും അക്രമികൾ അടിച്ചുതകർത്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ഇത് രണ്ടാം തവണയാണ് മുർഷിദിന് നേരെ അക്രമം ഉണ്ടാകുന്നത്. പരിക്കേറ്റവരെ തളിപ്പറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി സന്ദർശിച്ചു. അക്രമികൾക്കെതിരെ പൊലീസ് നടപടി എടുക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10