Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പിൻവാതിൽ നിയമന കുംഭകോണം : സോളാർ തട്ടിപ്പുകാരി സരിതയെ ചിറകിനടിയിൽ ഒളിപ്പിച്ച് സി.പി.എമ്മും പിണറായി സർക്കാരും

പിൻവാതിൽ  നിയമന കുംഭകോണം : സോളാർ തട്ടിപ്പുകാരി സരിതയെ ചിറകിനടിയിൽ ഒളിപ്പിച്ച് സി.പി.എമ്മും പിണറായി സർക്കാരും
സോളാർ തട്ടിപ്പുകാരി സരിതയെ പിൻവാതിൽ നിയമന കുംഭകോണത്തിൽ ചിറകിനടിയിൽ ഒളിപ്പിച്ച് സി.പി.എമ്മും പിണറായി സർക്കാരും. തട്ടിപ്പ് കേസിൽ പ്രതിയായ സരിതയ്ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി പൊലീസ് കേസ് എടുത്തെങ്കിലും സി.പി.എമ്മിന്‍റെ തട്ടിപ്പ് നടത്തുന്ന ഇഷ്ടക്കാരിയെ സംരക്ഷിക്കാനാണ് പാർട്ടി തീരുമാനം. മന്ത്രിമാരുടെ പേരിൽ 317 തവണ സരിത വിളിച്ചതായി ഫോൺ സംഭാഷണവും പുറത്ത് വന്നു. ആരോഗ്യ കേരളം പദ്ധതിയിൽ ലക്ഷക്കണക്കിന് രൂപ കൈപറ്റി സരിത പിൻവാതിലുടെ നിയമനം നടത്തി എന്ന് വ്യക്തമാകുന്ന ശബ്ദ രേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സി.പി.എമ്മിനും പിണറായി വിജയൻ സർക്കാരിനും വോട്ട് കിട്ടാനാണ് ഈ നിയമനങ്ങളെന്നും ശബ്ദരേഖയിൽ സരിത വ്യക്തമാകുന്നു. കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളപ്പരാതി നൽകിയതിന്‍റെ പ്രത്യുപകാരമായി ലക്ഷങ്ങൾ വാങ്ങി പിൻവാതിൽ നിയമനം നടത്താൻ സി.പി.എം അനുവദിച്ചിട്ടുണ്ടെന്നും സരിത വെളിപ്പെടുത്തുന്നു. നേരത്തെ കെ.ടി.ഡി.സി.യിലും ബിവറേജസ് കോർപ്പറേഷനിലും ജോലി വാഗ്ദാനം ചെയ്ത് സരിത വ്യാജ നിയമന ഉത്തരവ് നൽകി ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. ഈ പരാതിയിൽ സരിതയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നെയ്യാറ്റിൻകര പൊലീസ് കേസ് എടുത്തിട്ടണ്ട്. എന്നാൽ കേസ് എടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും സി.പി.എമ്മിന് വേണ്ടപ്പെട്ട സരിതയ്ക്ക് എതിരെ നടപടി സ്വീകരിക്കാൻ പൊലീസ് ഇതുവരെ തയറായിട്ടില്ല. മന്ത്രി തലത്തിലും പാർട്ടി തലത്തിലും സരിതയ്ക്ക് ഉള്ള ഉന്നത സ്വാധീനമാണ് ഇതിന് കാരണം. താൻ സി.പി.എമ്മിന് വേണ്ടി പിൻവാതില്‍ നിയമനം നടത്തി എന്ന സരിതയുടെ ഫോൺ സംഭാഷണം പുറത്ത് വന്നിട്ടും പൊലീസ് അനങ്ങുന്ന മട്ടില്ല. തട്ടിപ്പുകാരിക്ക് രാഷ്ട്രീയ സംരക്ഷണം നൽകുകയാണ് പൊലീസും. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ വ്യാജ പരാതിയിൽ 24 മണിക്കൂറിനുള്ളിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച പിണറായി സർക്കാർ ഈ തട്ടിപ്പുകാരിക്ക് സംരക്ഷണം നൽകുകയാണ്.

Related articles

See all
Popular News

11 സെക്കൻഡിൽ അര കിലോമീറ്റർ, നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ പറന്നത് 140 കി.മീ വേഗതയിൽ; നിർണാ...

Popular News

"അടിയന്തരമായി കേൾക്കേണ്ടതില്ല, സമയമുണ്ടല്ലോ"; മാസപ്പടി കേസിൽ പിണറായിയുടെ അപ്പീൽ തിങ്കളാഴ്ച...

Popular News

കണ്ണൂരിലെ ഉഷയ്ക്കും മക്കൾക്കും തുണയായി സർക്കാർ; അടിയന്തര പുനരധിവാസത്തിന് കളക്ടർക്ക് മുഖ്യമ...

Popular News

"വകുപ്പ് കൊണ്ടു തുലച്ചവരുടെ സർട്ടിഫിക്കറ്റ് വേണ്ട": മുന്‍ ആരോഗ്യമന്ത്രിമാർക്ക് രൂക്ഷവിമർശന...

Save your stories

Sign in