Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞിരുന്നു; ശബ്ദരേഖ പുറത്ത്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞിരുന്നു; ശബ്ദരേഖ പുറത്ത്
  തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞിരുന്നു എന്നതിന്‍റെ തെളിവുകൾ പുറത്ത്. 2018 ഡിസംബർ 8ന് മാടായിക്കോണം ബ്രാഞ്ച് വിഷയം ചർച്ച ചെയ്തിരുന്നു. ബാങ്ക് ഭരണസമിതി പ്രസിഡന്‍റ് കൂടി അംഗമായ ബ്രാഞ്ചിൽ അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിലാണ് വിമർശനം ഉയർന്നത്. ഇതിന്‍റെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പ് അടുത്ത കാലത്താണ് ശ്രദ്ധയിൽപ്പെട്ടതെന്ന സിപിഎമ്മിന്‍റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. പൊറത്തിശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജു മാസ്റ്ററാണ് 2018 ഡിസംബർ 8 ന് നടന്ന യോഗത്തിൽ വിമർശനം ഉന്നയിക്കുന്നത്. ബിനാമി ലോണുകൾ നൽകുന്നതും ഒരു ഈടിന്മേൽ പരിധിയിൽ കൂടുതൽ വായ്പ അനുവദിക്കുന്നതിനെതിരെയും ശക്തമായ വിമർശനമാണ് ഉയർന്നത്. ഒരേ വസ്തുവിന്മേൽ ഉടമ അറിയാതെ അഞ്ചും ആറും ലോണുകൾ നൽകുന്നതിനെയും യോഗത്തിൽ എതിർക്കുന്നുണ്ട്. ബിനാമി ലോണുകൾ പുതുക്കേണ്ടതില്ല എന്ന തീരുമാനം ലംഘിച്ചു എന്ന് പറയുന്നതും ശബ്ദരേഖയിൽ വ്യക്തമാണ്. ബാങ്ക് തട്ടിപ്പ് ചർച്ച ചെയ്യാൻ തൃശൂരിൽ നടന്ന സിപിഎമ്മിന്‍റെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ വിവരം ലഭിച്ചിട്ടും ബാങ്കിനെതിരെ നടപടി നടപടി സ്വീകരിക്കാൻ തയാറാകാത്ത പാർട്ടി നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നിരുന്നു.

Related articles

See all
Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Popular News

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

Popular News

എംഎൽഎമാർക്ക് ഇനി ആധുനിക ഹോസ്റ്റൽ സമുച്ചയം; തിരുവനന്തപുരത്ത് പുതിയ 'പമ്പ' ബ്ലോക്ക് മുഖ്യമന്...

Save your stories

Sign in