"അപക്വമായ പെരുമാറ്റം, പദവിക്ക് ചേരുന്നില്ല"; ബിനോയ് വിശ്വത്തിനെതിരെ സംസ്ഥാന കൗൺസിലിൽ രൂക്ഷവിമർശനം
സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ കടുത്ത വിമർശനം. ബിനോയ് വിശ്വം പാർട്ടി സെക്രട്ടറി സ്ഥാനത്തിരുന്ന് അപക്വമായാണ് പെരുമാറുന്നതെന്ന് കൗൺസിലിൽ ആക്ഷേപം ഉയർന്നു. സംസ്ഥാന സെക്രട്ടറി എന്ന പദവിക്ക് ചേരും വിധമല്ല അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. ബിനോയ് വിശ്വം നേരത്തെ നടത്തിയ 'അവതാര' പരാമർശം തികച്ചും അപക്വമായിപ്പോയെന്നും കൗൺസിൽ യോഗത്തിൽ അംഗങ്ങൾ തുറന്നടിച്ചു.
പാർട്ടിയുടെ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ നേതൃത്വത്തിന് വൻ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ സ്ഥാനാർത്ഥിത്വം പരസ്പരം വീതിച്ചെടുക്കുകയായിരുന്നുവെന്ന ഗുരുതരമായ ആക്ഷേപവും യോഗത്തിൽ ഉന്നയിക്കപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് എന്നൊരു ഘടകം തന്നെ ആവശ്യമില്ലെന്നും, കടുത്ത വീഴ്ചകൾ വരുത്തിയ ഈ ഘടകം അടിയന്തരമായി പിരിച്ചുവിടണമെന്നും കൗൺസിൽ യോഗത്തിൽ ആവശ്യമുയർന്നു. പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യമാക്കുന്നതാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്നും പുറത്തുവരുന്ന ഈ വിവരങ്ങൾ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.