കേരളത്തിന് ആവശ്യമായ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണം ; പ്രധാനമന്ത്രിക്ക് പ്രതിപക്ഷനേതാവിന്‍റെ കത്ത്
Jaihind TV News Report
Jaihind TV Web Desk
April 22, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : കേരളത്തിന് ആവശ്യമായ കൊവിഡ് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി. കൊവിഡ് മഹാമാരിയില്‍ സാമ്പത്തികമായി കേരളത്തിന് ഏറെ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് സൗജന്യമായി കൊവിഡ് വാക്‌സിന്‍ നല്‍കുക പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ കേന്ദ്രവും കേരളവും ഒരു മനസ്സോടുകൂടി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
കേരളത്തില്‍ ഇപ്പോള്‍തന്നെ ആദ്യഘട്ടം വാക്‌സിന്‍ എടുത്തവര്‍ക്ക് രണ്ടാം ഘട്ട വാക്‌സിന്‍ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. ഇവരെല്ലാംതന്നെ മുതിര്‍ന്ന പൗരന്മാരാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കൊവിഡ് മഹാമാരി കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സൗജന്യമായി കൊവിഡ് വാക്‌സീന്‍ നല്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഭരണഘടനാ പരമായ ഉത്തരവാദിത്തം ഉണ്ടെന്ന കാര്യവും പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ഓര്‍മ്മിപ്പിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10