Logo
Fri, Jul 10, 2026 • 03:41 AM
LIVE TV
Watch

No business videos available

No Middle East videos available

4905 പേര്‍ക്ക് കൊവിഡ് ; 3463 പേര്‍ക്ക് രോഗമുക്തി ; ടെസ്റ്റ് പോസിറ്റിവിറ്റി 10.64 %


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 27, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

4905 പേര്‍ക്ക് കൊവിഡ് ; 3463 പേര്‍ക്ക് രോഗമുക്തി ; ടെസ്റ്റ് പോസിറ്റിവിറ്റി 10.64 %
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 605, കോഴിക്കോട് 579, മലപ്പുറം 517, കോട്ടയം 509, കൊല്ലം 501, പത്തനംതിട്ട 389, തൃശൂര്‍ 384, തിരുവനന്തപുരം 322, കണ്ണൂര്‍ 289, ആലപ്പുഴ 231, വയനാട് 231, പാലക്കാട് 230, ഇടുക്കി 81, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,116 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.64 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 76,95,117 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2976 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4307 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 471 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 518, കോഴിക്കോട് 548, മലപ്പുറം 480, കോട്ടയം 466, കൊല്ലം 484, പത്തനംതിട്ട 297, തൃശൂര്‍ 371, തിരുവനന്തപുരം 246, കണ്ണൂര്‍ 240, ആലപ്പുഴ 216, വയനാട് 221, പാലക്കാട് 108, ഇടുക്കി 77, കാസര്‍ഗോഡ് 35 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, എറണാകുളം 9, പത്തനംതിട്ട, കോഴിക്കോട് 5 വീതം, തിരുവനന്തപുരം, വയനാട് 3 വീതം, കൊല്ലം, പാലക്കാട് 2 വീതം, കോട്ടയം, തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3463 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 248, കൊല്ലം 185, പത്തനംതിട്ട 148, ആലപ്പുഴ 208, കോട്ടയം 239, ഇടുക്കി 78, എറണാകുളം 450, തൃശൂര്‍ 257, പാലക്കാട് 327, മലപ്പുറം 503, കോഴിക്കോട് 447, വയനാട് 162, കണ്ണൂര്‍ 158, കാസര്‍ഗോഡ് 53 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,169 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,72,196 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,56,614 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,43,465 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,149 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1141 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ എടവക (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 13, 15, 16), കോട്ടയം ജില്ലയിലെ പായിപ്പാട് (വാര്‍ഡ് 15), കോട്ടയം ജില്ലയിലെ വൈക്കം മുന്‍സിപ്പാലിറ്റി (15), കോരുതോട് (9), തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് (1), ആലപ്പുഴ ജില്ലയിലെ മുതുകുളം (15), കൊല്ലം ജില്ലയിലെ പട്ടാഴി (സബ് വാര്‍ഡ് 2, 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്ന് പ്രദേശങ്ങളെ 4 ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 466 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10