Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രാജ്യത്ത് 24 മണിക്കൂറിനിടെ 3.46 ലക്ഷം പേർക്ക് കൊവിഡ് ; 2624 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 3.46 ലക്ഷം പേർക്ക് കൊവിഡ് ; 2624 മരണം
ന്യൂഡൽഹി : ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,46,786 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,66,10,481 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒറ്റ ദിവസം 2,624 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,89,544 ആയി. നിലവിൽ 25,52,940 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 2,19,838 പേർ ഇന്നലെ രോഗമുക്തരായതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 1,38,67,997 ആയി. ഡൽഹിയിലും മഹാരാഷ്ട്രയിലും ഏറ്റവും ഉയർന്ന പ്രതിദിന മരണം റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 348 പേർക്കും  മഹാരാഷ്ട്രയിൽ 773 പേർക്കുമാണ് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. അതേസമയം രാജ്യത്ത് ഓക്സിജന്‍ ക്ഷാമം അതിരൂക്ഷമായ അവസ്ഥയിലാണ്. നിരവധി കൊവിഡ് രോഗികള്‍ക്കാണ് പ്രാണവായു ലഭ്യാമാകാതെ ജീവന്‍ നഷ്ടമായത്.

Related articles

See all
Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Save your stories

Sign in