Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ് മൂന്നാം തരംഗം : മഹാരാഷ്ട്രയില്‍ മുന്നറിയിപ്പുമായി ടാസ്ക്ഫോഴ്സ്

കൊവിഡ് മൂന്നാം തരംഗം : മഹാരാഷ്ട്രയില്‍ മുന്നറിയിപ്പുമായി ടാസ്ക്ഫോഴ്സ്
മുംബൈ : വരുന്ന രണ്ടുമുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ കൊവിഡ് മൂന്നാംതരംഗം മഹാരാഷ്ട്രയെയോ മുംബൈയെയോ ബാധിച്ചേക്കുമെന്ന് സംസ്ഥാന കൊവിഡ് 19 ടാസ്‌ക്ഫോഴ്‌സിന്‍റെ മുന്നറിയിപ്പ്. മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്‌ക്ഫോഴ്‌സ്. കഴിഞ്ഞ മൂന്നുദിവസത്തെ ആള്‍ക്കൂട്ടങ്ങളെ  കണിക്കിലെടുത്താണ് മുന്നറിയിപ്പ്. കൊവിഡ് മൂന്നാംതരംഗം ഉണ്ടാകുന്ന പക്ഷം അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച അവലോകന യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ടാസ്‌ക്‌ഫോഴ്‌സ് നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്. രണ്ടാംതരംഗത്തെ അപേക്ഷിച്ച് മൂന്നാംതരംഗത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായേക്കുമെന്നും ടാസ്‌ക് ഫോഴ്‌സ് കണക്കാക്കുന്നു. ഒന്നാംതരംഗത്തില്‍ 19 ലക്ഷം കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാംതരംഗത്തില്‍ 40 ലക്ഷം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നിലവില്‍ 1.4 ലക്ഷം സജീവ കേസുകളാണുള്ളത്. ഇത് എട്ടുലക്ഷത്തിലേക്ക് എത്തിയേക്കാം. ആദ്യ രണ്ടുതരംഗങ്ങള്‍ക്ക് സമാനമായി മൂന്നാംതരംഗത്തിലും പത്തുശതമാനം കേസുകള്‍ കുട്ടികളില്‍നിന്നോ യുവാക്കളില്‍നിന്നോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാമെന്നും സംഘം വിലയിരുത്തുന്നു. രണ്ടാം തരംഗം അവസാനിച്ച് നാലാഴ്ചയ്ക്കുള്ളില്‍ യു.കെയ്ക്ക് മൂന്നാംതരംഗത്തെ നേരിടേണ്ടി വന്നു. കരുതലോടെയും കൊവിഡ് സാഹചര്യത്തിന് യോജിക്കുന്ന പെരുമാറ്റവും പുലര്‍ത്താത്തപക്ഷം നമ്മളും സമാന അവസ്ഥയിലെത്തിയേക്കുമെന്ന് ടാസ്‌ക്ഫോഴ്‌സ് അംഗം ഡോ ശശാങ്ക് ജോഷി പറഞ്ഞു.  

Related articles

See all
Popular News

എപ്സ്റ്റീന്‍ വിവാദം: ഹര്‍ദീപ് സിംഗ് പുരിയെ സംരക്ഷിച്ച് ബിജെപി; രാജ്യസഭയിലേക്ക് വീണ്ടും സീറ...

Popular News

തമിഴ്‌നാട്ടിൽ 13 വർഷത്തിന് ശേഷം ഓട്ടോക്കൂലി പരിഷ്കരിച്ച് വിജയ് സർക്കാർ; മിനിമം ചാർജ് 50 രൂ...

Popular News

ട്രെയിനില്‍ രാത്രി മൊബൈല്‍ ഫോൺ ചാര്‍ജ് ചെയ്യണ്ട; രാത്രി 11 മുതല്‍ രാവിലെ 5 വരെ ചാര്‍ജിംഗ്...

Popular News

ഗ്യാനേഷ് കുമാറിനെതിരെയുള്ള 'പൊതു ഇംപീച്ച്മെന്റ്': വേദി മാറ്റി ഇന്ത്യ സഖ്യം; പരിപാടി ഖാര്‍ഗ...

Save your stories

Sign in