Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൊവിഡ് വ്യാപനം കുറയുന്നു ; പുതിയ കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ

കൊവിഡ് വ്യാപനം കുറയുന്നു ; പുതിയ കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായി പ്രതിദിനകണക്കുകള്‍. തുടര്‍ച്ചയായ രണ്ടാം ദിവസവും റിപ്പോര്‍ട്ട് ചെയ്തത് ഒരു ലക്ഷത്തില്‍ താഴെ കൊവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92,596 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  ഇന്നലെ ഇത് 86,498 ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2219 പേര്‍ക്കു കൂടി ജീവന്‍ നഷ്ടമായതോടെ ആകെ മരണസംഖ്യ 3,53,528 ആയി. 1,62,664 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 2,75,04,126 ആയി. സജീവ രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. 12,31,415 പേരാണ് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. രാജ്യത്ത് ഇതിനോടകം 2,90,89,069 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 23,90,58,360 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കാനായത്. ജൂണ്‍ എട്ട് വരെ 37,01,93,563 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) അറിയിച്ചു. ഇന്നലെ മാത്രം 19,85,967 സാമ്പിളുകള്‍ പരിശോധിച്ചതായും ഐ.സി.എം.ആര്‍. വ്യക്തമാക്കി. രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതിദിന കൊവിഡ് കണക്ക് ഒരു ലക്ഷത്തില്‍ താഴെ എത്തിയത്.

Related articles

See all
Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in