Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യത്ത് 24 മണിക്കൂറിനിടെ 39,796 പുതിയ കൊവിഡ് കേസുകള്‍ ; ഏറ്റവുമധികം കേരളത്തില്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 39,796 പുതിയ കൊവിഡ് കേസുകള്‍ ; ഏറ്റവുമധികം കേരളത്തില്‍
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 39796 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരികരിച്ചു. 12,100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലാണ് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് പിന്നിലുള്ളത്. 723 കൊവിഡ് മരണങ്ങളും കഴിഞ്ഞ ഒരു ദിവസത്തില്‍ രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ 3.05 കോടിയോളം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 4,82,071 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. തുടര്‍ച്ചയായ കഴിഞ്ഞ 53 ദിവസങ്ങളിലായി രാജ്യത്ത് ദിനംപ്രതിയുള്ള കൊവിഡ് മുക്തരുടെ എണ്ണം കൊവിഡ് ബാധിതരുടെ എണ്ണത്തേക്കാള്‍ കുറവാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ് നിലവില്‍. കഴിഞ്ഞ 28 ദിവസമായി രാജ്യത്ത് അഞ്ച് ശതമാനത്തിന് താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേ സമയം കേരളത്തില്‍ പത്തിന് മുകളില്‍ തന്നെയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായിട്ടുള്ള ടി.പി.ആര്‍. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.02 ലക്ഷമാണെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം; നവംബർ 1-ന് രാംലീലാ മൈതാനത്ത് വൻ മഹാറാ...

Popular News

'ചങ്ങാതി എപ്പോഴാണ് കടന്നുവരുന്നത്?'; ടാറ്റാ സൺസ് തർക്കത്തില്‍ ധനമന്ത്രിക്കെതിരെ ചോദ്യങ്ങളു...

Popular News

'ഇന്ത്യ' മുന്നണിയുടെ റാലിക്ക് പിന്തുണയുമായി സി.ജെ.പി

Popular News

ഡിജിറ്റൽ ആശയവിനിമയം ശക്തമാക്കാൻ ആർ.ബി.ഐ; സോഷ്യൽ മീഡിയ ഏജൻസിയെ നിയമിക്കുന്നു

Save your stories

Sign in