Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജൂണില്‍ കൊവിഡ് നാലാം തരംഗം ഉണ്ടായേക്കുമെന്ന് വിദഗ്ധർ

ജൂണില്‍ കൊവിഡ് നാലാം തരംഗം ഉണ്ടായേക്കുമെന്ന് വിദഗ്ധർ
രാജ്യത്ത് കൊവിഡ് നാലം തരംഗം 2022 ജൂണില്‍ ഉണ്ടായേക്കുമെന്ന് വിദഗ്ധർ . കാണ്‍പൂര്‍ ഐഐടിയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഒക്ടോബര്‍ 24 വരെ തരംഗം നീണ്ടുനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് മൂന്നാം തരംഗം വലിയ അപകടമുണ്ടാക്കാതെ കടന്നുപോകുന്നതിനിടെയാണ് നാലാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വരുന്നത്. ആഗസ്ത് 15 മുതല്‍ 31 വരെ തരംഗം പാരമ്യത്തിലെത്തും എന്നാണു പ്രവചനം. എന്നാല്‍ എത്രത്തോളം രൂക്ഷമാകുമെന്നത് കൊവിഡിന്‍റെ ഏത് വകഭേദമാണ് വ്യാപിക്കുക എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എത്രപേര്‍ വാക്സിന്‍ സ്വീകരിച്ചു, എത്ര പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭിച്ചു തുടങ്ങിയ കാര്യങ്ങളും പ്രധാനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ മൂന്നാം തരംഗം ഏതാണ്ട് കാണ്‍പൂര്‍ ഐഐടിയുടെ പ്രവചനം പോലെയാണ് സംഭവിച്ചത്. ഐഐടി കാൺപൂരിലെ മാത്തമാറ്റിക്‌സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലെ ശബര പർഷാദ് രാജേഷ്ഭായ്, സുബ്ര ശങ്കർ ധർ, ശലഭ് എന്നിവർ ചേർന്നാണ് ഗവേഷണം നടത്തിയത്. ഇന്ത്യയില്‍ ആദ്യം കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന്‍റെ (2020 ജനുവരി 30) 936ആം ദിവസം നാലാമത്തെ തരംഗം എത്തുമെന്നാണ് സ്ഥിതിവിവര കണക്കുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്  

Related articles

See all
Popular News

യൂത്ത് ഒളിമ്പിക്സ് നീന്തലിൽ ഇന്ത്യയ്ക്ക് ചരിത്രത്തിലെ ആദ്യ മെഡൽ; ബെംഗളൂരു താരം ധിനിധി ദേശി...

Popular News

ഡൽഹിയിലെ അധിക സുരക്ഷ വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉത്തരവ് പുറത്തിറക്കി ആഭ്യന്തര വ...

Popular News

'ആർക്കാണ് വിദേശ ബന്ധമെന്ന് ജനങ്ങൾ അറിയട്ടെ'; 24 മണിക്കൂറിനുള്ളിൽ രണ്ടാമതും മോദിയെ വെല്ലുവി...

Popular News

മുറസു ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിന് മുകളിൽ; കേരളത്തിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും യ...

Save your stories

Sign in