Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രാജ്യത്ത് കൊവിഡ് മരണനിരക്ക് കൂടുന്നു, ഒറ്റ ദിവസം 871 മരണം; 2.35 ലക്ഷം പുതിയ കേസുകള്‍

രാജ്യത്ത് കൊവിഡ് മരണനിരക്ക് കൂടുന്നു, ഒറ്റ ദിവസം 871 മരണം; 2.35 ലക്ഷം പുതിയ കേസുകള്‍
  ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ്  മരണനിരക്ക് ഉയരുന്നു. ഒറ്റ ദിവസം 871 കൊവിഡ് മരണങ്ങളാണ് പുതിയതായി സ്ഥിരീകരിച്ചത്.  കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,35,530 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 13.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മൂന്നാം തംരഗത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന മരണസംഖ്യ ആണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 3,35,939 പേർ രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്ക് 93.89 ശതമാനമാണ്. 16 സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കുറഞ്ഞുവെന്നത് ചൂണ്ടിക്കാട്ടി രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്‍റെ തീവ്രത കുറഞ്ഞതായി വിദഗ്ധര്‍ പറയുന്നു. ഫെബ്രുവരി ആദ്യ വാരത്തോടെ രാജ്യത്തെ രോഗവ്യാപനം ഇനിയും കുറയുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം കേരളത്തില്‍ രോഗവ്യാപനം പാരമ്യത്തിലാണ്.

Related articles

See all
Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Popular News

ബ്രസീലിനെതിരെ ചരിത്ര പോരാട്ടത്തിന് ഇന്ത്യ; കിക്കോഫ് രാത്രി 7.30-ന്

Save your stories

Sign in