Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പിടിവിട്ട് കൊവിഡ് : രാജ്യത്ത് ഒരു ദിവസം 3,49,691 പുതിയ രോഗികള്‍, 2,767 മരണം

പിടിവിട്ട് കൊവിഡ് : രാജ്യത്ത് ഒരു ദിവസം 3,49,691 പുതിയ രോഗികള്‍, 2,767 മരണം
ന്യൂഡല്‍ഹി : ആശ്വാസത്തിന് വഴി നല്‍കാതെ രാജ്യത്തെ കൊവിഡ് കണക്ക്. 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. ഒറ്റ ദിവസം 2,767 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടതോടെ ആകെ മരണസംഖ്യ 1,92,311 ല്‍ എത്തി. 2,17,113 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,40,85,110 ആയി. ഇതുവരെ 14,09,16,417 പേര്‍ക്കാണ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. നിലവില്‍ 1,40,85,110 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കൊവിഡിന്‍റെ രണ്ടാം വരവ് രാജ്യത്ത് ഭീതിപ്പെടുത്തുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. രണ്ടാം വ്യാപനത്തെ നേരിടാന്‍ രാജ്യം തയാറെടുപ്പുകള്‍ സ്വീകരിച്ചില്ലെന്ന വിമർശനം ശക്തമാണ്. ഓക്സിജന്‍ ദൌർലഭ്യം രാജ്യത്ത് രൂക്ഷമായി തുടരുകയാണ്. ഇതിന് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സർക്കാർ ഇനിയും തയാറാകുന്നില്ല എന്ന വിമർശനവും ശക്തമാണ്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Popular News

വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ: ബെലാ എസ്റ്റേറ്റ് സന്ദർശിച്ച് രാഹുൽ ഗാന്ധി; "വോട്ട് മോഷണം"...

Popular News

മതം തിരിച്ചുള്ള വിവരശേഖരണം: ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കുന്ന സമിതിക്കെതിരെ കോൺഗ്രസ്; "ദു...

Save your stories

Sign in