Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വയനാട്ടിലെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് വീണ്ടും രാഹുൽ ഗാന്ധിയുടെ കൈത്താങ്ങ്; മാസ്‌കുകളും സാനിറ്റൈസറുകളും തെർമൽ സ്‌കാനറുകളും കൈമാറി

വയനാട്ടിലെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് വീണ്ടും രാഹുൽ ഗാന്ധിയുടെ കൈത്താങ്ങ്; മാസ്‌കുകളും സാനിറ്റൈസറുകളും തെർമൽ സ്‌കാനറുകളും കൈമാറി
കല്‍പ്പറ്റ: വയനാട് നിയോജക മണ്ഡലത്തിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങേകി വീണ്ടും രാഹുൽ ഗാന്ധി എം പി. മണ്ഡലത്തിലേക്ക് 20000 മാസ്ക്, 1000 ലിറ്റർ സാനിറ്റൈസർ, 50 തെർമല്‍ സ്കാനറുകള്‍ എന്നിവ രാഹുൽഗാന്ധി അടിയന്തരമായി നൽകി. ഇവയില്‍ മലപ്പുറം ജില്ലയിലേക്കുള്ള സാമഗ്രികൾ എ പി അനിൽ കുമാർ എംഎൽഎ ജില്ലാ കളക്ടർ ജാഫർ മാലിക്കിന് കൈമാറി. ജില്ലക്ക് ആവശ്യമുള്ള വെന്‍റിലേറ്റർ അടക്കമുള്ള കൂടുതൽ കാര്യങ്ങൾ രാഹുൽഗാന്ധി എംപി ഫണ്ടിൽ നിന്നും അനുവദിക്കുമെന്നും എം എൽ എ എ പി അനിൽകുമാർ അറിയിച്ചു. അതേസമയം  30 തെര്‍മല്‍ സ്കാനറുകള്‍ വയനാട് മണ്ഡലത്തില്‍ രാഹുൽ ഗാന്ധി എം.പി നേരത്തെ എത്തിച്ചിരുന്നു.ഒപ്പം സ്‌കാനറുകളില്‍ 10 എണ്ണം വീതം കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കും കൈമാറി.  കൊവിഡ് 19ന്‍റെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ രാഹുൽ ഗാന്ധി വയനാട്, കോഴിക്കോട്, മലപ്പുറം കളക്ടര്‍മാരെ ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൂന്ന് ജില്ലകൾക്കും രാഹുൽ ഗാന്ധിയുടെ സഹായമെത്തിയത്. കഴിഞ്ഞ പ്രളയകാലത്ത് വയനാടൻ ജനതയ്ക്ക് കൈത്താങ്ങായി 5000 കിലോ അരിയും മറ്റ് അവശ്യവസ്തുക്കളും അദ്ദേഹം എത്തിച്ചിരുന്നു.

Related articles

See all
Popular News

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി പ്രതിപ്പട്ടികയില്‍;...

Popular News

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പണമിടപാടില്‍ തെളിവില്ല; മെസ്സി വിവാദത്തില്‍...

Popular News

പാലക്കാട്ടെ ആള്‍ക്കൂട്ട ആക്രമണം ദൗര്‍ഭാഗ്യകരം; നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന് ആ...

Popular News

പമ്പയില്‍ വെച്ച് നെയ്യ് പരിശോധിക്കും; ശബരിമല നെയ്യ് ക്രമക്കേടില്‍ അന്വേഷണം പുരോഗമിക്കുന്നു...

Save your stories

Sign in