Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

M.R. AJITHKUMAR| അജിത്കുമാര്‍ 'ക്ലീനല്ല'; അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് നല്‍കിയ ക്ലീന്‍ ചിറ്റ് കോടതി തള്ളി

M.R. AJITHKUMAR| അജിത്കുമാര്‍ 'ക്ലീനല്ല'; അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് നല്‍കിയ ക്ലീന്‍ ചിറ്റ് കോടതി തള്ളി
അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം.ഡി അജിത് കുമാറിന് തിരിച്ചടി. വിജിലന്‍സ് നല്‍കിയ ക്ലീന്‍ ചിറ്റ് കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഏറെനാളുകളായി തുടരുന്ന കേസിലാണ് ഇന്ന് വിധി പ്രസ്താവമുണ്ടായിരിക്കുന്നത്. കവടിയാറിലെ ആഡംബര വീട് നിര്‍മ്മാണം ഉള്‍പ്പെടെ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളിലാണ് അജിത് കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശിയായ അഭിഭാഷകന്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഇതിനിടയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അന്വേഷണത്തില്‍ അജിത് കുമാറിന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് കോടതി ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്. ഏതൊരു സാഹചര്യത്തിലും അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍് സ്വീകരിച്ചിരുന്നത്. അതിന് ഒരു തിരിച്ചടി കൂടിയാണ് ഇപ്പോള്‍ നേരിട്ടിരിക്കുന്നത്. വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു കേസ്. കോടതി അത് ശരിവയ്ക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തള്ളിയത്.

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in