Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

"വീട്ടിൽ നിന്ന് ദുർഗന്ധം; ഉള്ളൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി, പോലീസ് അന്വേഷണം ആരംഭിച്ചു."

"വീട്ടിൽ നിന്ന് ദുർഗന്ധം; ഉള്ളൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി, പോലീസ് അന്വേഷണം ആരംഭിച്ചു."
 

തിരുവനന്തപുരം ഉള്ളൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ആക്കുളം മാവടിനട പുഷ്‌പ ഭവനിൽ രഘുനാഥൻ നായർ (64), ഭാര്യ പുഷ്‌പ (57) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രഘുനാഥൻ നായരുടെ മൃതദേഹം അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലും പുഷ്‌പയുടെ മൃതദേഹം നിലത്തുമാണ് കിടന്നിരുന്നത്. വീട്ടിൽ നിന്ന് ദുർഗന്ധം ഉയർന്നതിനെത്തുടർന്ന് ബന്ധുക്കൾ മെഡിക്കൽ കോളേജ് പൊലീസിൽ അറിയിക്കുകയായിരുന്നു. ഇന്നലെ അർദ്ധരാത്രിയോടെ പൊലീസ് എത്തിയാണ് പരിശോധന നടത്തിയത്. മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. മരിച്ചവർ അയൽവാസികളുമായി വലിയ അടുപ്പം പുലർത്തിയിരുന്നില്ലെന്നാണ് വിവരം. അതിനാലാണ് ദമ്പതികളെ കാണാതിരുന്നിട്ടും പുറംലോകം അറിയാതിരുന്നത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Related articles

See all
Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

"കേരളത്തിൽ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം നടപ്പാവില്ല; ബിജെപി-സിപിഎം ബാന്ധവം കേരളത്തിൽ പരസ്യ...

Popular News

'പൊറുതിമുട്ടിയാല്‍ കൊലപാതകം നടക്കും!' എസ്.ഐക്കെതിരെ വധഭീഷണിയുമായി വി.ജോയി എം.എല്‍.എ

Save your stories

Sign in