Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വഴിയോര വിശ്രമകേന്ദ്രപദ്ധതിയില്‍ അഴിമതി ; സർക്കാർ ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് നല്‍കുന്നു ; ആരോപണവുമായി രമേശ് ചെന്നിത്തല

വഴിയോര വിശ്രമകേന്ദ്രപദ്ധതിയില്‍ അഴിമതി ; സർക്കാർ ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് നല്‍കുന്നു ; ആരോപണവുമായി  രമേശ് ചെന്നിത്തല
  തിരുവനന്തപുരം:  സര്‍ക്കാരിനെതിരെ വീണ്ടും അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വഴിയോര വിശ്രമകേന്ദ്രപദ്ധതിയില്‍ അഴിമതിയെന്ന് അദ്ദേഹം ആരോപിച്ചു. 'റെസ്റ്റോപ്' എന്ന പേരിലാണ് പദ്ധതി. നോര്‍ക്കയുടെ കീഴില്‍ സ്വകാര്യ കമ്പനി രൂപീകരിച്ചാണ് അഴിമതി. ഇതില്‍ 74 ശതമാനം ഓഹരി സ്വകാര്യവ്യക്തികള്‍ക്കാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ ഭൂമി സ്വകാര്യവ്യക്തികളിലേക്ക് പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടത്തിപ്പിന് ഐ.ഒ.സി മുന്നോട്ടുവന്നിട്ടും നല്‍കിയില്ല. പദ്ധതിയുടെ ധാരണാപത്രം  സർക്കാർ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ റവന്യു മന്ത്രിയുടെ അഭിപ്രായം എന്താണെന്നും പദ്ധതി ഡയറക്ടർ ബോർഡിലേക്ക് ഡയറക്ടർമാരെ  തെരഞ്ഞെടുത്തതിന്‍റെ മാനദണ്ഡം എന്താണെന്നും വ്യക്തമാക്കണം. പദ്ധതിക്ക് ക്യാബിനറ്റിന്‍റെ അംഗീകാരമുണ്ടോ ? പദ്ധതി നടത്തിപ്പിന് ഐ.ഒ.സി മുന്നോട്ടുവന്നിട്ടും നല്‍കാത്തതെന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. https://www.facebook.com/JaihindNewsChannel/videos/652192469025113

Related articles

See all
Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Popular News

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് വ്യാപക മഴ; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Save your stories

Sign in