Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചിരിച്ചുല്ലസിച്ച് വണ്ടിപ്പെരിയാറിലേക്ക് 'വനിതാ കമ്മീഷന്‍' ; പ്രതിഷേധം കനത്തതോടെ പോസ്റ്റ് മുക്കി ഷാഹിദാ കമാല്‍

ചിരിച്ചുല്ലസിച്ച് വണ്ടിപ്പെരിയാറിലേക്ക് 'വനിതാ കമ്മീഷന്‍' ; പ്രതിഷേധം കനത്തതോടെ പോസ്റ്റ് മുക്കി ഷാഹിദാ കമാല്‍
വിവാദ ഫേസ്ബുക്ക് പോസ്റ്റ് മുക്കി വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്ന വിവരം ചിരിച്ച മുഖത്തോടെ ഫേസ്ബുക്കില്‍ വിളംബരം ചെയ്ത വനിതാകമ്മീഷന്‍ അംഗത്തിന്‍റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളത്തിന്‍റെ മനഃസാക്ഷിയെ നടുക്കിയ വണ്ടിപ്പെരിയാറിലെ കുട്ടിയുടെ ക്രൂരകൊലപാതകം ചർച്ചയാകുമ്പോള്‍ വനിതാ കമ്മീഷൻ അംഗം ഉല്ലസിക്കുകയാണെന്ന് വിമർശനമുയര്‍ന്നു. ‘ഫോട്ടോ കണ്ടപ്പോൾ കല്യാണത്തിന് പോകുകയാണെന്ന് തെറ്റിദ്ധരിച്ചു, ക്ഷമിക്കണം എന്ന് പരിഹസിച്ചും നിരവധിപ്പേർ രംഗത്തെത്തി. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പ്രതിയായ കേസില്‍ 'സംഭവസ്ഥലം വനിതാ കമ്മീഷന്‍ സന്ദര്‍ശിച്ചു' എന്ന വാര്‍ത്തയ്ക്ക് വേണ്ടി മാത്രമാകും  ഉല്ലാസ യാത്രയെന്നും വിമര്‍ശനമുയര്‍ന്നു. ഷാഹിദാ കമാലിന്‍റേത് ക്രൂരമായ നടപടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥന്‍ പ്രതികരിച്ചു. ഇത്തരം മാനസികാവസ്ഥയുള്ള  വനിതാകമ്മീഷന്‍ അംഗങ്ങളെ ഇനിയും കേരളസമൂഹം ചുമക്കേണ്ടതുണ്ടോ എന്നും ശബരീനാഥന്‍ ചോദിച്ചു. 'യാത്രാമംഗളങ്ങള്‍ നേരുന്നു അല്ലാതെ ഇവരോടൊക്കെ എന്തുപറയാന്‍' എന്നായിരുന്നു വി.ടി ബല്‍റാമിന്‍റെ പരിഹാസം. https://www.facebook.com/644674138/posts/10158636489449139/   https://www.facebook.com/381641775360617/posts/1667997543391694/

Related articles

See all
Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

മുൻ ആരോഗ്യമന്ത്രിമാരുടെ ഇരട്ടത്താപ്പ്; എസ്എംഎ മരുന്നില്‍ പഠനം വേണമെന്ന് ശുപാര്‍ശ ചെയ്തത് ഇ...

Popular News

2010 ലെ എസ്.ഐ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം, ഉത്തരവിട്ട് ആഭ...

Save your stories

Sign in