Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കും: ക്വാറികളുടെ പ്രവര്‍ത്തനം സുഗമമാക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കും: ക്വാറികളുടെ പ്രവര്‍ത്തനം സുഗമമാക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍മ്മാണ സാമഗ്രികളുടെ ദൗര്‍ലഭ്യം മൂലമുള്ള പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍ നിയമസഭയെ അറിയിച്ചു. നിര്‍മ്മാണ മേഖലയിലെ സ്തംഭനാവസ്ഥ ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മെറ്റലിന്റെയും മറ്റ് അനുബന്ധ സാമഗ്രികളുടെയും കടുത്ത ദൗര്‍ലഭ്യം നിര്‍മ്മാണ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുള്ള സാഹചര്യത്തിലാണ് വിഷയം നിയമസഭയില്‍ ചര്‍ച്ചയായത്. ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിച്ചു വരികയാണ്. പരിസ്ഥിതി ആഘാതങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ കൂടുതല്‍ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വിവിധ വശങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുതന്നെ നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത തടസ്സമില്ലാതെ ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 

ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചുകൊണ്ട് തന്നെ കാലതാമസമില്ലാതെ വിഷയം പരിഹരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പുനല്‍കി.

Related articles

See all
Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Save your stories

Sign in