Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം 26ന് ബെലഗാവിയില്‍;27ന് ലക്ഷകണക്കിന് പേര്‍ പങ്കെടുക്കുന്ന മഹാറാലിയും സംഘടിപ്പിക്കും

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം 26ന് ബെലഗാവിയില്‍;27ന് ലക്ഷകണക്കിന് പേര്‍ പങ്കെടുക്കുന്ന മഹാറാലിയും സംഘടിപ്പിക്കും
ബംഗളൂരു: മഹാത്മാ ഗാന്ധിയുടെ അധ്യക്ഷതയില്‍ കര്‍ണാടകയിലെ ബെലഗാവില്‍ നടന്ന എഐസിസിയുടെ 39-ാം സമ്മേളനത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഡിസംബര്‍ 26ന് ബെലഗാവിയില്‍ ചേരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. മഹാത്മാ ഗാന്ധി അധ്യക്ഷത വഹിച്ച യോഗത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ മുന്നൊരുക്കങ്ങള്‍ കെ.സി.വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. കര്‍ണ്ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല,ട്രഷറര്‍ അജയ് മാക്കന്‍,മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 26 ന് വൈകുന്നേരം 3ന് ചേരുന്ന യോഗത്തില്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സ്ഥിരം ക്ഷണിതാക്കള്‍, പ്രത്യേക ക്ഷണിതാക്കള്‍, സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, നിയമസഭാ കക്ഷി നേതാക്കള്‍, പാര്‍ലമെന്ററി കമ്മിറ്റി അംഗങ്ങള്‍, പാര്‍ട്ടിയുടെ പ്രധാന യൂണിറ്റുകളുടെ പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കും. അതിന്റെ ഭാഗമായി 27ന് ലക്ഷകണക്കിന് പേര്‍ പങ്കെടുക്കുന്ന മഹാറാലിയും സംഘടിപ്പിക്കും. ദേശീയ രാഷ്ട്രീയത്തിനും കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടങ്ങള്‍ക്കും പുതിയ വഴിത്തിരിവ് നല്‍കുന്ന യോഗമായിരിക്കുമിതെന്നും വേണുഗോപാല്‍ പറഞ്ഞു. അഹിംസാ മാര്‍ഗത്തിലൂടെ ഗാന്ധി നേടിത്തന്ന സ്വാതന്ത്ര്യം ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ നശിപ്പിക്കപ്പെടുകയാണ്. ഇപ്പോള്‍ രാജ്യത്ത് സമത്വമില്ല. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും ആയിത്തീരുന്നു. ഒരു വ്യക്തിയുടെ താല്‍പ്പര്യങ്ങള്‍ക്ക് മാത്രമാണ് മുന്‍ഗണന നല്‍കുന്നത്.പട്ടികജാതി, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായാണ് കോണ്‍ഗ്രസ് ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെടുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. കര്‍ണ്ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല,ട്രഷറര്‍ അജയ് മാക്കന്‍,മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ മന്ത്രിമാരായ എച്ച്‌കെ പാട്ടീല്‍, സതീഷ് ജാര്‍ക്കിഹോളി, ലക്ഷ്മി ഹെബ്ബാള്‍ക്കര്‍, മറ്റ് നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related articles

See all
Popular News

ജന്തര്‍മന്തര്‍ അറസ്റ്റില്‍ പ്രതിഷേധം: കൊണാട് പ്ലേസില്‍ തിരംഗമാര്‍ച്ച് ഇന്ന്; സെന്‍ട്രല്‍ പ...

Popular News

ഡല്‍ഹി പോലീസ് അതിക്രമം: പത്ത് മണിക്കൂര്‍ നീണ്ട സമരത്തിനൊടുവില്‍ ജെബി മേത്തറും എന്‍.എസ്.യു....

Popular News

തനിക്കെതിരെ ഐ.ബി നിരീക്ഷണം; ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്‌തേക്കാമെന്ന് അഭിജിത്ത് ദീപ്‌കെ

Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Save your stories

Sign in