Logo
Sat, Jun 06, 2026 • 10:59 PM
LIVE TV
Watch

No business videos available

No Middle East videos available

MALAPATTAM CPM CLASH| സിപിഎം തകര്‍ത്ത ഗാന്ധിസ്തൂപം സ്ഥാപിക്കാന്‍ കോണ്‍ഗ്രസ്; സിപിഎമ്മിനെതിരായ പോരാട്ടം തുടരും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 04, 2025
1 min read Updated: June 06, 2026
SHARE:
SAVE: Login to save

MALAPATTAM CPM CLASH| സിപിഎം തകര്‍ത്ത ഗാന്ധിസ്തൂപം സ്ഥാപിക്കാന്‍ കോണ്‍ഗ്രസ്; സിപിഎമ്മിനെതിരായ പോരാട്ടം തുടരും
സി പി എം പ്രവര്‍ത്തകര്‍ ഗാഡിസ്തൂപം തകര്‍ത്ത കണ്ണൂര്‍ മലപ്പട്ടത്ത് ഗാന്ധി ശില്പം സ്ഥാപിക്കാന്‍ കോണ്‍ഗ്രസ്. മലപ്പട്ടത്ത് ഗാന്ധി യാത്ര നടത്തിയാണ് ഗാന്ധി ശില്പം സ്ഥാപിക്കുക. വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് മലപ്പട്ടം സെന്ററില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഗാന്ധി ശില്പം അനാച്ഛാദനം ചെയ്യും. കണ്ണൂര്‍ മലപട്ടത്ത് സിപിഎം പ്രവര്‍ത്തകര്‍ ഗാന്ധി സ്തൂപം തകര്‍ത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. മലപ്പട്ടത്ത് എവിടെയും ഗാന്ധി സ്തൂപം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന സിപിഎം ജില്ല സെക്രട്ടറിയേറ്റംഗം പി വി ഗോപനാഥിന്റെ പ്രസംഗം വിവാദമാവുകയും ചെയ്തിരുന്നു. മലപ്പട്ടത്ത് ഗാന്ധി യാത്ര നടത്തിയാണ് ഗാന്ധി ശില്പം സ്ഥാപിക്കുക. മലപ്പട്ടത്ത് ജനാധിപത്യത്തെയും ഗാന്ധിജിയുടെ ഓര്‍മ്മകളെയും കശാപ്പ് ചെയ്യുന്ന സിപിഎമ്മിനെതിരായ പോരാട്ടം തുടരുമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ കോണ്‍ഗ്രസ് മുന്‍കൈയ്യെടുത്ത് ഗാന്ധി സ്തൂപം സ്ഥാപിക്കും. നേതാക്കളായ മുഹമ്മദ് ബ്ലാത്തൂര്‍, കെ സി ഗണേശന്‍, വിജില്‍ മോഹന്‍, കെ പി ശശി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10