Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോൺഗ്രസ്‌ പ്രസിഡന്‍റ്‌ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് വൈകിട്ട് 4 മണി വരെ; ഫലപ്രഖ്യാപനം 19 ന്

കോൺഗ്രസ്‌ പ്രസിഡന്‍റ്‌ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് വൈകിട്ട് 4 മണി വരെ; ഫലപ്രഖ്യാപനം 19 ന്
ന്യൂഡൽഹി: കോൺ​ഗ്രസ് അധ്യക്ഷ സഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. മല്ലികാർജുൻ ഖാർ​ഗെയും  ശശി തരൂരും തമ്മിലാണ് മത്സരം. 22 വർഷങ്ങൾക്ക് ശേഷമാണ് പാർട്ടിയിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുന്നത്. വിവിധ പിസിസികളിലും എഐസിസി ആസ്ഥാനത്തും ഭാരത് ജോ‍ഡോ യാത്രയിലും സജ്ജമാക്കിയിട്ടുള്ള പോളിം​ഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെയാണ് വോട്ടെടുപ്പ്. മൊത്തം 67 ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്ഥാനാർത്ഥികളുടെ പേര് അച്ചടിച്ച രഹസ്യ ബാലറ്റ് വഴിയാണ് വോട്ടെ‌ടുപ്പ്. എഐസിസി, വിവിധ പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റികൾ എന്നിവ അം​ഗീകരിച്ച യോ​ഗ്യതയുള്ള 9,308 കോൺ​ഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കുമാണ് വോട്ടവകാശം. കേരളത്തിൽ തിരുവനന്തപുരത്തു മാത്രമാണ് പോളിം​ഗ് സ്റ്റേഷൻ. ജി. പരമേശ്വര, വി.കെ അറിവഴകൻ എന്നിവരുടെ നേതൃത്വത്തിലാവും ഇവിടെ വോട്ടെടുപ്പ്. ഏറ്റവും ഒടുവിൽ പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് വോട്ടെടുപ്പ് നടന്നത് 2000ലാണ്. അന്നു കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രണ്ടു പേരാണ് മത്സരിച്ചത്. സോണിയാ ​ഗാന്ധിയും ജിതേന്ദ്ര പ്രസാദും. 97 ശതമാനം വോട്ട് നേടി അന്നു സോണിയാ ​ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടു. 2017ൽ രാഹുൽ ​ഗാന്ധിയെ ഏകപക്ഷീയമായാണ് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. വൈകിട്ട് 4 മണിവരെയാണ് വോട്ടെടുപ്പ്. ഇതിനുശേഷം ബാലറ്റ് പെട്ടികൾ വിമാനമാർ​ഗം ന്യൂഡൽഹിയിലെത്തിക്കും. 19 നാണ് വോട്ടെണ്ണൽ. പുതിയ കോൺഗ്രസ്‌ അധ്യക്ഷനേയും അന്ന് പ്രഖ്യാപിക്കും.

Related articles

See all
Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in