Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഭരണഘടനയെയും ജനാധിപത്യത്തെയും അട്ടിമറിക്കുന്ന ബി ജെ പിക്ക് താക്കീതുമായി കോണ്‍ഗ്രസിന്റെ സമരജാഥ

ഭരണഘടനയെയും ജനാധിപത്യത്തെയും അട്ടിമറിക്കുന്ന ബി ജെ പിക്ക് താക്കീതുമായി കോണ്‍ഗ്രസിന്റെ സമരജാഥ
ഭരണഘടനയെയും ജനാധിപത്യത്തെയും അട്ടിമറിക്കുന്ന ബി ജെ പിസര്‍ക്കാരിന് ശക്തമായ താക്കീതുമായി തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ സംവിധാന്‍ ബച്ചാവോ റാലിയും പൊതുസമ്മേളനവും.ഭരണഘടനയും ജനാധിപത്യവും മതേതരത്വവും എന്ത് വില നല്‍കിയും സംരക്ഷിക്കുമെന്ന ഉറച്ച മുദ്രാവാക്യവുമായി അവേശത്തിര ഇളക്കിയാണ് പതിനായിരക്കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി കോണ്‍ഗ്രസ് ഐതിഹാസിക റാലി സംഘടിപ്പിച്ചത്. മോദി ഭരണത്തില്‍ നിരന്തരം ഭീഷണി നേരിടുന്ന ഭരണഘടനയും ജനാധിപത്യവും മതേതരത്വവും എന്ത് വില നല്‍കിയും സംരക്ഷിക്കുമെന്ന ഉറച്ച മുദ്രാവാക്യവുമായിട്ടാണ് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സംവിധാന്‍ ബച്ചാവോ റാലിയില്‍ അണി ചേര്‍ന്നത്.ഭരണഘടനയെയും ജനാധിപത്യത്തെയും അട്ടിമറിക്കുന്ന ബി ജെ പി സര്‍ക്കാരിന് എതിരേ ശക്തമായ താക്കീതാണ് റാലിയില്‍ ഉടനീളം ഉയര്‍ന്നത്. എഐസിസി അഹമ്മദാബാദ് സമ്മേളന തീരുമാനപ്രകാരം 40 ദിവസത്തെ രാജ്യവ്യാപക ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയില്‍ ആവേശത്തിരയിളക്കിയാണ് പ്രവര്‍ത്തകര്‍ അണി ചേര്‍ന്നത്. സെക്രട്ടറിയേറ്റിന് സമീപത്തെ വൈഎംസിഎ പ്രസ് ക്ലബ് റോഡില്‍ നിന്നും ആരംഭിച്ച റാലിയില്‍ തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പങ്കാളികളായത്. എ ഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും,അറിവഴകനും എം എം ഹസ്സനും ,കൊടിക്കുന്നില്‍ സുരേഷും കെ. മുരളീധരനും എം ലിജുവും കെപി സി സി ഭാരവാഹികളും ചേര്‍ന്നു നയിച്ച റാലി സമീപകാലത്ത് തലസ്ഥാനം കണ്ട അത്യുജ്ജല സമരജാഥയായി മാറി.  

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in