Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസ് രാജ്യവ്യാപകമായി 'ജയ് ഹിന്ദ് യാത്ര' സംഘടിപ്പിക്കുന്നു; സൈന്യത്തിന് അഭിവാദ്യം

കോണ്‍ഗ്രസ് രാജ്യവ്യാപകമായി 'ജയ് ഹിന്ദ് യാത്ര' സംഘടിപ്പിക്കുന്നു; സൈന്യത്തിന് അഭിവാദ്യം
ഭീകരതയ്ക്കും അതിന് അഭയം നല്‍കുന്ന പാകിസ്ഥാനുമെതിരെ പോരാടുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ശൗര്യത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്. ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും സൈന്യത്തിനൊപ്പമുണ്ട്. നമ്മുടെ ധീരരായ സൈനികരുടെ കരുത്തിലും പോരാട്ടവീരിയത്തിലും നമുക്ക് പൂര്‍ണ വിശ്വാസമുണ്ട്, അവര്‍ ശത്രുക്കള്‍ക്ക് ഉചിതമായ മറുപടി നല്‍കുകയും ഭീകരത അവസാനിപ്പിക്കുകയും ചെയ്യും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്യവ്യാപകമായി 'ജയ് ഹിന്ദ് യാത്ര' സംഘടിപ്പിക്കുകയാണ്. രാജ്യസ്‌നേഹികള്‍ ഒത്തു ചേര്‍ന്ന് സൈന്യത്തിന്റെ വീര്യത്തെ അഭിവാദ്യം ചെയ്യുകയാണ്. മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തില്‍ തെലങ്കാന കോണ്‍ഗ്രസ് 'ഓപ്പറേഷന്‍ സിന്ദൂറില്‍' ഏര്‍പ്പെട്ടിരിക്കുന്ന സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം പൗരന്മാരുടെ മാര്‍ച്ച് നടത്തിയതിന് പിന്നാലെ, ഗ്രാമ നഗര വ്യത്യാസമില്ലാതെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം 'ജയ് ഹിന്ദ് യാത്ര' ത്രിവര്‍ണ്ണ പതാക വാനിലുയര്‍ത്തുകയാണ്. ഡല്‍ഹി, അസം, മണിപ്പൂര്‍, കര്‍ണാടക, ഒഡീഷ എന്നിവിടങ്ങളില്‍ ഇതിനകം തന്നെ ജാഥകള്‍ ആരംഭിച്ചു കഴിഞ്ഞു. കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ജാഥയ്ക്ക് നേതൃത്വം നല്‍കി. അസമില്‍ വൈകുന്നേരം ജാഥ ആരംഭിക്കുമെന്ന് പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറ പറഞ്ഞു. 'കഴിഞ്ഞ 4 ദിവസമായി നമ്മുടെ സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങളും - കരസേന, നാവികസേന, വ്യോമസേന - മാതൃകാപരമായ ധൈര്യവും പ്രൊഫഷണലിസവുമാണ് പ്രകടിപ്പിച്ചത്,' അദ്ദേഹം പറഞ്ഞു 'ചരിത്രം സാക്ഷിയാണ്... ഇന്ത്യയുടെ ആത്മാഭിമാനത്തെയും സ്വാഭിമാനത്തെയും ആരെങ്കിലും വെല്ലുവിളിക്കുമ്പോഴെല്ലാം നമ്മള്‍ അവര്‍ക്ക് തക്കതായ മറുപടി നല്‍കിയിട്ടുണ്ട്.' 'വീണ്ടും നമ്മള്‍ വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു, നമ്മുടെ സഹിഷ്ണുതയും ക്ഷമയും പരീക്ഷിക്കപ്പെട്ടിരിക്കുന്നു' കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് കുറിച്ചു. 'ജയ് ഹിന്ദ് കി സേന (ഇന്ത്യന്‍ സൈന്യത്തിന് വിജയം)' എന്ന മുദ്രാവാക്യത്തോടെ അദ്ദേഹം സൈന്യത്തിലുള്ള തന്റെ അഭിമാനം രേഖപ്പെടുത്തി.

Related articles

See all
Popular News

6-സ്പീഡ് ഗിയർബോക്‌സും TFT ഡിസ്‌പ്ലേയും; കരുത്തുറ്റ അപ്‌ഡേറ്റുകളോടെ പൾസർ N250 SS എത്തുമ്പോൾ

Popular News

നവരാത്രി തിരക്ക്; ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപി...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

പാറ്റകൾക്ക് പിന്നാലെ ഈച്ചകളും രാഷ്ട്രീയത്തിലേക്ക്; സൈബറിടത്ത് തരംഗമായി 'മഖി ജനതാ പാർട്ടി'

Save your stories

Sign in