Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കോൺഗ്രസ് അംഗത്വ വിതരണം ഇന്ന് മുതൽ ; സംസ്ഥാനതല ഉദ്ഘാടനം കെപിസിസി ആസ്ഥാനത്ത് നടക്കും

കോൺഗ്രസ് അംഗത്വ വിതരണം ഇന്ന് മുതൽ ; സംസ്ഥാനതല ഉദ്ഘാടനം കെപിസിസി ആസ്ഥാനത്ത് നടക്കും
സംഘടനാ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസ് അംഗത്വ വിതരണത്തിന് ഇന്ന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി ആസ്ഥാനത്ത് നടക്കും. എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ ചേർന്ന് അംഗത്വ വിതരണത്തിന് തുടക്കം കുറിക്കും. മാർച്ച് 31 വരെ അംഗത്വ വിതരണം നടക്കും. ഏപ്രിൽ 15നകം ഡിസിസികൾ അംഗങ്ങളുടെ പട്ടിക പുറത്തിറക്കും. ഏപ്രിൽ 16 മുതൽ ബൂത്ത്, ബ്ലോക്ക് കമ്മറ്റികളുടെ തെരഞ്ഞെടുപ്പ് നടക്കും. ജൂൺ, ജൂലൈ മാസത്തിൽ ഡിസിസി കളിലെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കും. ഓഗസ്റ്റിലായിരിക്കും കെപിസിസി തല തെരഞ്ഞെടുപ്പ്. നാളെയും മറ്റന്നാളും ചേരുന്ന കെപിസിസി യോഗത്തിൽ അംഗത്വ വിതരണത്തിനുള്ള ക്രമീകരണങ്ങൾക്ക് രൂപം നൽകും.

Related articles

See all
Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

'സര്‍ക്കാര്‍ ഏല്‍പ്പിച്ച വലിയ ഉത്തരവാദിത്തം'; കെ.എസ്.എഫ്.ഡി.സി അധ്യക്ഷനായി പ്രേംകുമാര്‍ ചു...

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Popular News

"ഡി.സി.സി ഓഫീസ് അക്രമം അപലപനീയം"; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് ആഭ്യന്തര മന്ത്രി...

Save your stories

Sign in