Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു: കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസിന്റെ ലോക്ഭവന്‍ മാര്‍ച്ച് ഇന്ന്

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു: കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസിന്റെ ലോക്ഭവന്‍ മാര്‍ച്ച് ഇന്ന്
തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് ലോക്ഭവന്‍ മാര്‍ച്ച് നടത്തും. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (ഡി.സി.സി) നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മണിക്ക് മ്യൂസിയം ജംഗ്ഷനില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഡി.സി.സി ഭാരവാഹികളും മാര്‍ച്ചില്‍ അണിനിരക്കും. പദ്ധതിയുടെ വിഹിതം വെട്ടിക്കുറച്ചും സാങ്കേതിക തടസ്സങ്ങള്‍ സൃഷ്ടിച്ചും സാധാരണക്കാരായ ഗ്രാമീണ തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് ഇന്നത്തെ ലോക്ഭവന്‍ മാര്‍ച്ച്.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം: ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പരാതി നൽകി ടി.ഒ. മോഹ...

Popular News

29-ാമത് കേരള ഗവർണറായി ഓം പ്രകാശ് മാഥുർ ഒക്ടോബർ 23-ന് സത്യപ്രതിജ്ഞ ചെയ്യും

Popular News

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന: സിപിഎം നേതാവ് അറസ്റ്റിൽ

Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Save your stories

Sign in