Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജയ്പൂരിനെ ജനസാഗരമാക്കി കോണ്‍ഗ്രസിന്‍റെ മഹാറാലി; മോദി സർക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധമിരമ്പി

ജയ്പൂരിനെ ജനസാഗരമാക്കി കോണ്‍ഗ്രസിന്‍റെ മഹാറാലി; മോദി സർക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധമിരമ്പി
  ജയ്പൂർ : ജനദ്രോഹ നടപടികളിൽ കേന്ദ്ര സർക്കാരിന് ശക്തമായ താക്കീതായാണ് രാജസ്ഥാനിലെ ജയ്പൂരില്‍ കോൺഗ്രസ് മഹാറാലി സമാപിച്ചത്. സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയും ഒരേ വേദിയിൽ എത്തിയതോടെ ജയ്പൂരിലെ വിദ്യാനഗർ സ്റ്റേഡിയം ആവേശക്കടലായി മാറി. ജനലക്ഷങ്ങളാണ് റാലിയിൽ അണിനിരന്നത്. രാജ്യം കണ്ട മഹാറാലിക്ക് തന്നെയാണ് ജയ്പൂർ സാക്ഷ്യം വഹിച്ചത്. വിലക്കയറ്റം അടക്കമുള്ള കേന്ദ്രത്തിന്‍റെ ജനദ്രോഹ നടപടിയിൽ വലയുന്ന ജനലക്ഷങ്ങളുടെ പ്രതിഷേധത്തിന്‍റെ നേർചിത്രമായി കോൺഗ്രസ് മഹാറാലി മാറി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നായി നേതാക്കളും പ്രവർത്തകരുമടക്കം ലക്ഷക്കണക്കിന് ആളുകളാണ് റാലിയിൽ അണിനിരന്നത്. കോൺഗ്രസ് പ്രവർത്തകസമിതിയംഗങ്ങളും മുഖ്യമന്ത്രിമാരും അടക്കമുള്ള നേതൃനിരയാണ് ആദ്യം വേദിയിലെത്തിയത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കൂടി വേദിയിലെത്തിയോടെ ആവേശം ഇരട്ടിച്ചു. തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും വേദിയിലേക്കെത്തി. ഇരുവരുടെയും സാന്നിധ്യം വിദ്യാനഗർ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ജനലക്ഷങ്ങളെ ആവേശക്കൊടുമുടിയിൽ എത്തിച്ചു. കേരളത്തിൽ നിന്ന് കെപിസിസി അധ്യക്ഷ്യൻ കെ സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉള്‍പ്പെടെയുള്ള നേതാക്കൾ മഹാറാലിയുടെ ഭാഗമായി. പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിപാടി.

Related articles

See all
Popular News

ജാഗ്രതൈ! ആന്ധ്രയിൽ കനത്ത ചുഴലിക്കാറ്റ് ഭീഷണി: വിമാന സർവീസുകൾ റദ്ദാക്കി; വിശാഖപട്ടണം വിമാനത...

Popular News

ഖാർഗെയുടെ വസതിയിൽ നിർണ്ണായക തീരുമാനം: രാംലീലയ്ക്ക് മുൻപ് ഡൽഹിയിൽ പാർലമെന്റ് മോഡൽ വിചാരണയൊര...

Popular News

"ലാത്തികളെ ഭയക്കേണ്ട, വോട്ട് മോഷണത്തിനെതിരെ ഒന്നിക്കാം"; ആഹ്വാനവുമായി രാഹുൽ ഗാന്ധിയുടെ വീഡ...

Popular News

'ഇന്ത്യ' സഖ്യത്തിന്റെ നിർണ്ണായക യോഗം ഇന്ന് ഡൽഹിയിൽ; മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നേതാക്കൾ...

Save your stories

Sign in