Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി: കോണ്‍ഗ്രസിന്റെ ലോക്ഭവന്‍ രാപ്പകല്‍ സമരം ഇന്ന് അവസാനിക്കും

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി: കോണ്‍ഗ്രസിന്റെ ലോക്ഭവന്‍ രാപ്പകല്‍ സമരം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്ത തകര്‍ക്കുന്ന മോദി സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ചും, തൊഴില്‍ അവകാശം സംരക്ഷിക്കുന്ന രീതിയില്‍ നിയമം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും കോണ്‍ഗ്രസ് നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് സമാപിക്കും. ലോക്ഭവന് മുന്നില്‍ ഇന്നലെ രാവിലെ 10 മണിക്ക് ആരംഭിച്ച പ്രതിഷേധം 24 മണിക്കൂര്‍ പിന്നിട്ട് ഇന്ന് രാവിലെ 10 മണിയോടെയാണ് അവസാനിക്കുക. ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന സമാപന സമ്മേളനം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. എ.ഐ.സി.സി., കെ.പി.സി.സി. തലത്തിലുള്ള പ്രമുഖ നേതാക്കളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സന്നിഹിതരാകും. കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നടപ്പിലാക്കിയ ഭേദഗതികള്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങളെ ഇല്ലാതാക്കുന്നതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പഴയ രീതിയിലുള്ള തൊഴില്‍ സുരക്ഷയും വേതന വ്യവസ്ഥകളും തിരികെ കൊണ്ടുവരണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. തൊഴിലുറപ്പ് തൊഴിലാളികളുടെയും ബഹുജനങ്ങളുടെയും വന്‍ പിന്തുണയോടെയാണ് തലസ്ഥാന നഗരിയില്‍ കോണ്‍ഗ്രസ് ഈ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in