Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുലിനായി കൈകോർത്ത് കോൺഗ്രസിന്‍റെ പെൺപട. - ജൻതന്ത്ര ബച്ചാവോ റാലിയിൽ പങ്കെടുത്തത് ആയിരക്കണക്കിന് മഹിള കോൺഗ്രസ് പ്രവർത്തകർ

രാഹുലിനായി കൈകോർത്ത്  കോൺഗ്രസിന്‍റെ പെൺപട.  - ജൻതന്ത്ര ബച്ചാവോ റാലിയിൽ പങ്കെടുത്തത് ആയിരക്കണക്കിന് മഹിള കോൺഗ്രസ് പ്രവർത്തകർ
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കായി കൈകോർത്ത് ഇന്ദ്രപ്രസ്ഥയിൽ കോൺഗ്രസിന്‍റെ പെൺപട. രാഹുലിനെ അയോഗ്യനാക്കിയ കോടതി നടപടിയിൽ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് അഖിലേന്ത്യ മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച ജൻതന്ത്ര ബച്ചാവോ റാലിയിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധ പരിപാടിയ്ക്ക് ശക്തമായ ഊർജ്ജം പകരുന്ന രീതിയിലായിരുന്നു ഇന്ന് ജന്തർ മന്ദിരിൽ നടന്ന മഹിളാ കോൺഗ്രസിന്‍റെ പ്രതിഷേധ സമരം. രാഹുൽ വിഷയത്തിന് പുറമേ അദാനി വിഷയത്തിൽ സംയുക്ത പാർലമെന്‍ററി അന്വേഷണം ആവശ്യമാണെന്നും പ്രധാനമന്ത്രി സഭയിലെത്തി മറുപടി പറയണമെന്നും മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു. അദാനിക്കെതിരെയും മോദിക്കെതിരെയും ശബ്ദിച്ചതിനാണ് ബിജെപി രാഹുലിനെതിരെ പ്രതികാര നടപടി സ്വീകരിച്ചതെന്നും, രാജ്യത്ത് ജനാധിപത്യം തകർച്ചയുടെ വക്കിലാണെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ദേശീയ മഹിളാ കോൺഗ്രസ് അധ്യക്ഷ നെറ്റ ഡിസൂസ പറഞ്ഞു. ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ച് രാഹുൽ ഗാന്ധിയെ ജയിലിലേക്ക് തള്ളിവിടാൻ നോക്കുകയാണെങ്കിൽ മഹിളാ കോൺഗ്രസ് പ്രവർത്തകരും ജയിലഴിയിലേക്ക് പോകുമെന്നും അവർ കൂട്ടിച്ചേർത്തു. എംപിമാരായ ഹൈബി ഈഡൻ, ജെബി മേത്തർ, മുൻ കേന്ദ്രമന്ത്രി ദീപ ദാസ് മുൻസി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.  

Related articles

See all
Popular News

'സമരങ്ങള്‍ക്ക് രാഹുലിന്റെ പിന്തുണ കരുത്താകും': രാഹുല്‍ ഗാന്ധിയുടെ പിന്തുണയെ സ്വാഗതം ചെയ്ത്...

Popular News

"ജന്തർ മന്തർ ജനങ്ങളുടേത്, തിരിച്ചുപിടിക്കും": യുവാക്കളെ ജയിലിലടയ്ക്കുന്നത് ഭീരുത്വമെന്ന് ര...

Popular News

"ആദ്യം വോട്ട് കവർന്നു, ഇപ്പോൾ പ്രതിഷേധിക്കാനുള്ള അവകാശവും": മോദി-ഷാ സർക്കാരിനെതിരെ ആഞ്ഞടിച...

Popular News

എസ്‌ഐആറിലൂടെ എത്ര നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി? എത്ര പേരെ നാടു കടത്തി? അമിത് ഷായോട് ചോദ്യങ...

Save your stories

Sign in