Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരി'- ബിജെപി മന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്

'സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരി'- ബിജെപി മന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്
കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തി മധ്യപ്രദേശിലെ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷാ. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഇദ്ദേഹത്തിന്റെ വിവാദ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു രംഗത്ത് വന്നിരുന്നു. ഇന്ദോറില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് മന്ത്രിയുടെ വിവാദ വാക്കുകള്‍. 'നമ്മുടെ പെണ്‍മക്കളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചവരെ ഒരു പാഠം പഠിപ്പിക്കാന്‍ നമ്മള്‍ അവരുടെ സഹോദരിയേത്തന്നെ അയച്ചു', ഇതായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഷായുടെ പരാമര്‍ശങ്ങള്‍ അപമാനകരവും ലജ്ജാകരവുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചിരുന്നു. ബിജെപി-ആര്‍എസ്എസ് മാനസികാവസ്ഥ എപ്പോഴും സ്ത്രീവിരുദ്ധ നിലപാടാണെടുക്കാറെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂറിനേക്കുറിച്ചുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നു. ഇന്ത്യയെ നയിച്ച പെണ്‍പുലിയെ അന്ന് തന്നെ എല്ലാവരും പ്രശംസിച്ചിരുന്നു. വിജയ് ഷായുടെ ഈ പരാമര്‍ശം ഇന്ത്യന്‍ സേനയെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം, തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണൊണ്് വിവാദത്തോട് പ്രതികരിച്ച കുന്‍വര്‍ വിജയ് ഷായുടെ ന്യായീകരണം.

Related articles

See all
Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in