Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"വിലക്കയറ്റത്തിൽ നോക്കുകുത്തിയായി സർക്കാർ"; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

"വിലക്കയറ്റത്തിൽ നോക്കുകുത്തിയായി സർക്കാർ"; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

രാജ്യത്ത് അനുദിനം വർദ്ധിച്ചുവരുന്ന വിലക്കയറ്റത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടുത്ത ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ജനങ്ങൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ വിലക്കയറ്റത്തെക്കുറിച്ച് പ്രധാനമന്ത്രി എന്ന് സംസാരിക്കുമെന്നും, എപ്പോഴാണ് ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണുകയെന്നും പാർട്ടി ചോദ്യമുന്നയിച്ചു.

ഉത്സവകാലം ആരംഭിക്കാനിരിക്കെ എൽ.ഇ.ഡി ടെലിവിഷനുകൾ, വാഷിംഗ് മെഷീനുകൾ ഉൾപ്പെടെയുള്ള ഗാർഹിക ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഒക്ടോബർ 1 മുതൽ 5 മുതൽ 10 ശതമാനം വരെ വില വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന മാധ്യമ റിപ്പോർട്ട് പങ്കുവെച്ചുകൊണ്ടാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കേന്ദ്രത്തിനെതിരെ കടന്നാക്രമണം നടത്തിയത്. ചെമ്പ്, അലുമിനിയം തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധനവാണ് ഇതിന് കാരണമായി കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. വിലക്കയറ്റം ഇപ്പോൾ അടുക്കളച്ചെലവുകളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും ഉപഭോഗ വസ്തുക്കളുടെ വിലയെയും അത് കാര്യമായി ബാധിച്ചു തുടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം പച്ചക്കറി വില കുതിച്ചുയരുകയാണെന്നും ഓഗസ്റ്റിൽ സവാളയുടെ വിലക്കയറ്റ നിരക്ക് 48.27 ശതമാനത്തിലെത്തിയെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.

എയർ കണ്ടീഷണറുകൾ, ടെലിവിഷനുകൾ, റഫ്രിജറേറ്ററുകൾ എന്നിവയുടെ വില വർദ്ധനവിന് പുറമെ, രാജ്യത്ത് ഗാർഹിക സമ്പാദ്യം താഴേക്ക് പതിക്കുകയും കുടുംബങ്ങളുടെ കടബാധ്യത കുത്തനെ ഉയരുകയും ചെയ്യുകയാണെന്ന് കോൺഗ്രസ് നേതാവ് വ്യക്തമാക്കി. 'മൻ കി ബാത്ത്' പോലുള്ള പരിപാടികളിൽ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി, സാധാരണക്കാരായ ജനങ്ങൾ എങ്ങനെ കുടുംബ ബജറ്റ് മുന്നോട്ടുകൊണ്ടുപോകുമെന്ന ചോദ്യത്തിന് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു. ഇടത്തരം-സാധാരണ കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നതിൽ കേന്ദ്ര സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

അതേസമയം, കോൺഗ്രസിന്റെ ആരോപണങ്ങളെ തള്ളി കേന്ദ്ര സർക്കാരും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ശക്തമായ ജി.ഡി.പി (GDP) വളർച്ചാ നിരക്കും സാമ്പത്തിക മേഖലയിലുണ്ടാകുന്ന പുരോഗതിയും ചൂണ്ടിക്കാണിച്ചാണ് സർക്കാർ പ്രതിപക്ഷ വിമർശനങ്ങളെ പ്രതിരോധിക്കുന്നത്.

Related articles

See all
Popular News

എസ്‌ഐആർ ഹർജി ഇന്ന് സുപ്രീം കോടതിയിൽ; ഹർജിക്ക് തൊട്ടുമുമ്പ് 'സത്യം ശിവം സുന്ദരം' പോസ്റ്റുമാ...

Popular News

100 കോടിയുടെ അഴിമതി കേസ്; ഡിഎംകെ നേതാവും മുൻ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുമായ അൻബിൽ മഹേ...

Popular News

'വോട്ട് മോഷ്ടിക്കാൻ മാത്രമാണ് സർക്കാരിന് അറിയുന്നത്': മഹാറാലിയില്‍ അണിനിരക്കണമെന്ന് ആഹ്വാന...

Popular News

സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു: കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ്

Save your stories

Sign in