Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രധാനമന്ത്രി ചോദ്യങ്ങളെ ഭയപ്പെടുന്നുണ്ടോ?; മാധ്യമപ്രവര്‍ത്തകയുടെ വിസ റദ്ദാക്കിയതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

പ്രധാനമന്ത്രി ചോദ്യങ്ങളെ ഭയപ്പെടുന്നുണ്ടോ?; മാധ്യമപ്രവര്‍ത്തകയുടെ വിസ റദ്ദാക്കിയതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നോര്‍വേയില്‍ വെച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തക ഹെല്ലെ ലിങ്ങിന്റെ വിസ റദ്ദാക്കിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രിയും സര്‍ക്കാരും ചോദ്യങ്ങളെ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യമുയര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

നോര്‍വേ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിക്കുകയും, മോദി മറുപടി നല്‍കാതെ പോവുകയും ചെയ്തതോടെ വാര്‍ത്തകളില്‍ ഇടംനേടിയ നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയാണ് ഹെല്ലെ ലിങ്. തെലങ്കാനയില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന 'ഭാരത് ഉച്ചകോടിയില്‍' പങ്കെടുക്കാനായി ഇന്ത്യയിലേക്ക് വരാനിരുന്ന ഹെല്ലെ ലിങ്ങിന്റെ വിസ യാത്രയ്ക്ക് തൊട്ടുമുമ്പ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു.

ഇതു ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധം രേഖപ്പെടുത്തിയത്. നോര്‍വേയില്‍ വെച്ച് മോദിയോട് ചോദ്യം ചോദിച്ച അതേ മാധ്യമപ്രവര്‍ത്തക പിന്നീട് കോണ്‍ഗ്രസിന്റെ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് വരാനിരുന്നതാണെന്നും, എന്നാല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയാണുണ്ടായതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. ചോദ്യങ്ങളെയും വിമര്‍ശനങ്ങളെയും നരേന്ദ്ര മോദിയും സര്‍ക്കാരും എന്തിനാണ് ഇത്രയധികം ഭയപ്പെടുന്നത് എന്നാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്നും കോണ്‍ഗ്രസ് ചോദിച്ചു.

Related articles

See all
Popular News

മധുരയിലെ തനിഷ്ക് ജ്വല്ലറി ഷോറൂമിൽ വൻ കവർച്ച; 500 പവൻ സ്വർണാഭരണങ്ങൾ കവർന്നു

Popular News

മോദിയോട് ചോദ്യംചോദിച്ച നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ വിസ റദ്ദാക്കി; നടപടി യാത്രക്ക്...

Popular News

കൊല്‍ക്കത്ത-മുംബൈ എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഭീഷണി: യാത്രക്കാരന്‍ കസ്റ്റഡിയില്

Popular News

കശ്മീരില്‍ കാണാതായ പൊലീസുകാര്‍ കൊല്ലപ്പെട്ടു; വെടിയേറ്റ നിലയില്‍ മൃതദേഹം; ഭീകരാക്രമണ സാധ്യ...

Save your stories

Sign in