Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്

കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്
  ന്യൂഡല്‍ഹി : കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. 91 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. നേമത്ത് ഉൾപ്പെടെ കരുത്തരായ സ്ഥാനാർഥികളെ അണിനിരത്തി കേരളം പിടിക്കാനാണ് കോണ്‍ഗ്രസ് നീക്കം.  സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വിരാമമായി. ഒറ്റഘട്ടമായി സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നേരിട്ട് പ്രഖ്യാപനം നടത്താനാണ് സാധ്യത. കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി, സംഘടനകാര്യ ചുമതയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ എച്ച് കെ പാട്ടിൽ, എന്നിവരുമായി മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ ചർച്ച നടത്തി. 81 മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയം വെള്ളിയാഴ്ച പൂർത്തിയായിരുന്നു. അവശേഷിക്കുന്ന 10 മണ്ഡലങ്ങളുടെ കാര്യത്തിലാണ് ചർച്ചകൾ ഇന്നലെ നടന്നത്. അതേസമയം നേമത്ത് സസ്പെൻസ് നിലനിർത്തുകയാണ് കോണ്‍ഗ്രസ്. കരുത്തനായ സ്ഥാനാർത്ഥി നേമത്ത് ഉണ്ടാകും. 50 ശതമാനത്തിന് മുകളിൽ പുതുമുഖങ്ങളും വനിതകളും യുവാക്കളും അടങ്ങുന്നതാകും പട്ടിക. വിജയസാധ്യത മാത്രമാണ് സ്ഥാനാർഥിത്വത്തിന് മാനദണ്ഡം.

Related articles

See all
Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Popular News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും...

Popular News

ടൂറിസ്റ്റ് ബസുകളിലെ ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Popular News

തിരുവനന്തപുരത്ത് യുഡിഎഫ് മുന്നേറ്റം: കല്ലറയില്‍ അമി തിലകിന് തകര്‍പ്പന്‍ വിജയം; പഴയ കട വാര്...

Save your stories

Sign in