Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പോരാടാന്‍ ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മയും; യുപി തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട കോണ്‍ഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

പോരാടാന്‍ ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മയും; യുപി തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട കോണ്‍ഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു
ലക്‌നൗ : ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. 125 പേരാണ് പട്ടികയിലുള്ളത്. ഉന്നോവോ പെൺകുട്ടിയുടെ അമ്മയും സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് പട്ടിക പ്രഖ്യാപിച്ചത്. 40 ശതമാനം സ്ത്രീകള്‍ക്കും 40 ശതമാനം യുവാക്കൾക്കും ഇടം നല്‍കിയുള്ളതാണ് പട്ടിക. ചരിത്രപരമായ തീരുമാനത്തിലൂടെ യുപിയില്‍ പുതിയ രാഷ്ട്രീയത്തിന് തുടക്കം കുറിക്കുമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. യുപിയിലെ 403 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. മാർച്ച് 10 നാണ് വോട്ടെണ്ണൽ. 2017 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി- 312, എസ്പി-47, ബിഎസ്പി-19 എന്നിങ്ങനെയായിരുന്നു സീറ്റ് നില.

Related articles

See all
Popular News

"ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ലാത്തിച്ചാര്‍ജും കസ്റ്റഡിയുമാണ് നേരിടേണ്ടിവരുന്നത്; ഭയപ്പെട...

Popular News

ഐ.ഡി.ബി.ഐ ബാങ്ക് സ്വകാര്യവൽക്കരണം: ജീവനക്കാർക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി; കേന്ദ്ര തീരുമ...

Popular News

വിലക്കയറ്റത്തിലും കടക്കെണിയിലും വലഞ്ഞ് രാജ്യം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോ...

Popular News

ഭൂട്ടാനില്‍ ഹിമതടാകം പൊട്ടി; ബംഗാളിലും അസമിലും മിന്നല്‍ പ്രളയ മുന്നറിയിപ്പ്, ആയിരക്കണക്കിന...

Save your stories

Sign in