Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രാജ്യസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

രാജ്യസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ജൂണ്‍ 10 ന് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പത്ത് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകാരം നല്‍കി. ഛത്തീസ്ഗഢില്‍ നിന്ന് രാജീവ് ശുക്ല, രൺജീത് രഞ്ജൻ എന്നിവരെയാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഹരിയാനയില്‍ നിന്ന് അജയ് മാക്കനും കർണാടകയില്‍ നിന്ന് ജയറാം രമേശും മധ്യപ്രദേശില്‍ നിന്ന് വിവേക് താൻഖയും മഹാരാഷ്ട്രയില്‍ നിന്ന് ഇമ്രാൻ പ്രതാപ്ഗർഹിയും മത്സരിക്കും. രാജസ്ഥാനില്‍ നിന്ന് രൺദീപ് സിംഗ് സുർജേവാല, മുകുൾ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവര്‍ക്കും തമിഴ്‌നാട്ടില്‍ നിന്ന് പി ചിദംബരത്തിനുമാണ് സീറ്റ്. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്ക് ജൂൺ 10 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.  

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Save your stories

Sign in