Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൊവിഡ് കേസുകള്‍ കുറയുമ്പോഴും ആശങ്കയായി മരണനിരക്കിലെ വര്‍ധന ; അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് മുഖ്യമന്ത്രി

കൊവിഡ് കേസുകള്‍ കുറയുമ്പോഴും ആശങ്കയായി മരണനിരക്കിലെ വര്‍ധന ; അടുത്ത  മൂന്നാഴ്ച നിര്‍ണായകമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞാലും മരണസംഖ്യ ഉയർന്നേക്കാന്‍ സാധ്യത. കൊവിഡ് പ്രതിരോധത്തിൽ അടുത്ത മൂന്നാഴ്ച നിർണായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിൽ മരണസംഖ്യ ഉയർന്നേക്കാം എന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. മേയ് 12 നാണ് കൊവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുണ്ടായത് . 43,529 കൊവിഡ് കേസുകളായിരുന്നു അന്ന് റിപ്പോര്‍ട്ട് ചെയ്തത്. ആ ദിവസങ്ങളിലെ രോഗബാധ മൂർഛിച്ച് മരണം സംഭവിക്കുന്നത് ഇപ്പോഴാണെന്നാണ് വിലയിരുത്തല്‍. രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ ഉയരുന്നതിന്‍റെ കാരണം അതാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 100 ന് മുകളിലാണ് സംസ്ഥാനത്തെ മരണസംഖ്യ. 142 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. കാലവർഷം വരാൻ പോകുന്ന പശ്ചാത്തലത്തിൽ ഡെങ്കിപ്പനി ഉൾപ്പെടെ പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും മുൻകൈ എടുക്കണം. കൊതുകു നിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related articles

See all
Popular News

മന്ത്രി ഒജെ ജനീഷിന്റെ കാറിന് നേരെ ആക്രമണം: ആറ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാൻഡ...

Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Save your stories

Sign in