Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നവകേരള സദസിന്‍റെ വാഹനം തടയാൻ വെല്ലുവിളി; മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥനെതിരെ പരാതി

നവകേരള സദസിന്‍റെ വാഹനം തടയാൻ വെല്ലുവിളി; മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥനെതിരെ പരാതി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥൻ ഗോപീകൃഷ്ണനെതിരെ പരാതി. നവകേരള സദസിന്‍റെ വാഹനം തടയാൻ വെല്ലുവിളിച്ച് ഫേസ്ബുക്കില്‍ കമന്‍റിട്ടതിനെതിരെയാണ് പരാതി. സംസ്ഥാന പോലീസ് മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്. കൊല്ലം കുമ്മിൾ ഗ്രാമപഞ്ചായത്ത്‌ അംഗം കുമ്മിൾ ഷമീറാണ് പരാതി നല്‍കിയത്. നാട്ടിലെ പൊതുസമാധാനം തകർക്കാനും കലാപമുണ്ടാക്കാനും ലക്ഷ്യംവെച്ചാണ് കമന്‍റ് എന്നാണ് ആരോപണം. ഡിജിപിക്ക് പുറമെ നിയമസഭാ സമിതി, പോലീസ് കംപ്ലൈന്‍റ് അതോറിറ്റി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. ഐപിസി 504, 153 , 153 A എന്നീ വകുപ്പുകൾ ചുമത്താനാണ് പരാതിയിലെ ആവശ്യം. വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ഉണ്ട്. കൊല്ലം കടയ്ക്കലിൽ നവകേരള സദസിന്‍റെ വാഹനം തടയാൻ വെല്ലുവിളിച്ചായിരുന്നു മുഖ്യമന്ത്രിയുടെ എസ്കോർട്ട് സംഘത്തിലെ പോലീസുകാരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിച്ചത്. വിവാദമായതിന് പിന്നാലെ ഇയാൾ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

Related articles

See all
Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Save your stories

Sign in